അശരണര്‍ക്ക് സദ്യയൊരുക്കി ഓണാഘോഷം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

അശരണര്‍ക്ക് സദ്യയൊരുക്കി ഓണാഘോഷംചേര്‍പ്പ്:ജനമൈത്രി പോലീസ് ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പൂക്കളമൊരുക്കിയും പാട്ടുപാടിയും അനാഥക്കുട്ടികള്‍ക്ക് സദ്യയൊരുക്കിയുമായിരുന്നു ആഘോഷം.

ജനമൈത്രി പോലീസിലെ ബീറ്റ് തലത്തിലുള്ള ടീമുകള്‍ പൂക്കളമത്സരത്തില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന വടംവലി മത്സരം ആവേശം പകര്‍ന്നു. പൂക്കളമത്സരവിജയികള്‍ക്ക് സി.ഐ. കെ.സി. സേതുവും വടംവലി മത്സരവിജയികള്‍ക്ക് ഡിവൈഎസ്​പി ടി. ബിജുഭാസ്‌കറും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തൃശ്ശൂര്‍:പൂങ്കുന്നം ഹരിനഗര്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഒരുദിവസത്തെ ഭക്ഷണം നല്‍കി. വയോജനവേദിയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.

തൃശ്ശൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേയ്ക്ക് വസ്ത്രങ്ങളും ധനവും ശേഖരിച്ച് നല്‍കി.


news source: mathrubhumionline

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "അശരണര്‍ക്ക് സദ്യയൊരുക്കി ഓണാഘോഷം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive