താഴെ വീണ കിളിക്കുഞ്ഞുങ്ങള്‍ക്ക് ചേര്‍പ്പുകാരുടെ സ്‌നേഹക്കൂട്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, August 26, 2012

താഴെ വീണ കിളിക്കുഞ്ഞുങ്ങള്‍ക്ക് ചേര്‍പ്പുകാരുടെ സ്‌നേഹക്കൂട്‌

ÎøJßWÈßKí ÄÞæÝ Õàà ®øIAáEáBæ{ ÈÞGáµÞV µ‡ßæÜ¿áJçMÞZ.
   

ചേര്‍പ്പ് * അവിചാരിതമായി ഉണ്ടായ കാറ്റില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിനു മുന്നിലെ ആല്‍മരത്തിലെ കൂട്ടില്‍നിന്ന് അഞ്ച് ഏരണ്ടക്കുഞ്ഞുങ്ങള്‍ താഴേക്കു വീണു. രണ്ടാഴ്ചയോളം പ്രായമായ ഇവരെ ഭക്ഷണമാക്കാന്‍ തക്കംപാര്‍ത്തു നടക്കുന്ന പൂച്ചകളും കാക്കകളും. മറുഭാഗത്തു കിളിക്കുഞ്ഞുങ്ങളുടെ സംരക്ഷണമേറ്റെടുത്ത കെഎസ്ഇബി ലൈന്‍മാന്‍മാരും വാര്‍ഡ് അംഗവും. പറക്കമുറ്റാത്ത കുഞ്ഞുമക്കളുടെ അവസ്ഥയില്‍ മനംനൊന്ത് ആധിയോടെ വട്ടമിട്ടു പറക്കുന്ന എരണ്ടക്കുഞ്ഞുങ്ങളുടെ അമ്മക്കിളികള്‍ വേറെയും. കെഎസ്ഇബി ഓഫിസിലെത്തിയ പൊതുജനങ്ങള്‍ക്ക് ഒരു മണിക്കൂറിലേറെ ആകാംക്ഷയുടെയും കൗതുകത്തിന്റെയും നിമിഷങ്ങള്‍.

സംഭവം ഇങ്ങനെ:  

രാവിലെ 10.20  
കെഎസ്ഇബി സെക്ഷന്‍ ഓഫിസിനു മുന്നിലെ മുത്തശ്ശി ആലിന്‍ കൊമ്പില്‍നിന്നു കാറ്റില്‍ ഒരു പക്ഷിക്കൂട് താഴേക്കു പതിക്കുന്നു. അതില്‍ ആഴ്ചയിലേറെ പ്രായമുള്ള പറക്കമുറ്റാത്ത അഞ്ച് എരണ്ടക്കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ വീഴ്ച കണ്ട അമ്മക്കിളിയും പറന്നു താഴേക്ക്. ഇതു കണ്ടു നിന്നിരുന്ന പൂച്ച നാക്കില്‍ വെള്ളമൂറികൊണ്ടു കൂടിനു നേരെ പാഞ്ഞടുത്തു. സമീപത്തുണ്ടായിരുന്ന ലൈന്‍മാന്‍ ഇതു കണ്ടു പൂച്ചയെ ഓടിച്ച് എരണ്ടക്കുഞ്ഞുങ്ങളെ കാര്‍ട്ടണ്‍ ബോക്‌സിലാക്കി.

രാവിലെ 10.30  
സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങളും വൈദ്യുതി വകുപ്പ് ജീവനക്കാരും എരണ്ടക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നു. തക്കംപാര്‍ത്തു മുകളില്‍ വട്ടമിട്ടു പറന്ന കാക്കകളെയും താഴെ പല 
ദിക്കുകളിലായി പതുങ്ങിനിന്ന പൂച്ചകളെയും ഇവര്‍ കല്ലെറിഞ്ഞ് ഓടിക്കുന്നു. ഈ സമയമെല്ലാം എരണ്ടക്കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും കരഞ്ഞുകൊണ്ടു പരിസരത്തെല്ലാം പറന്നു നടക്കുന്നു.

രാവിലെ 10.45  
എരണ്ടക്കുഞ്ഞുങ്ങള്‍ക്കു കുടിക്കുവാന്‍ പരന്ന പാത്രത്തില്‍ പാലുമായി സംരക്ഷണമേറ്റെടുത്തവര്‍ എത്തി. പാല്‍പ്പാത്രം എരണ്ടക്കുഞ്ഞുങ്ങള്‍ കിടക്കുന്ന കാര്‍ട്ടണ്‍ ബോക്‌സില്‍ വച്ചപ്പോള്‍ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ട് എരണ്ടകള്‍ അവരുടെ തനി സ്വഭാവം പുറത്തെടുത്തു. കുടിക്കുവാന്‍ വച്ച പാല്‍ നിറഞ്ഞ പാത്രത്തില്‍ എരണ്ടക്കുഞ്ഞുങ്ങള്‍ മതിവരുവോളം നീന്തിത്തുടിച്ചു.

രാവിലെ 11.05  
ജനങ്ങള്‍ കൂടി നില്‍ക്കുന്നതു ഗൗനിക്കാതെ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മുകളില്‍ കരഞ്ഞു പറന്നിരുന്ന പെണ്‍കിളി ധൈര്യത്തോടെ ആള്‍ക്കൂട്ടത്തിനു നടുവിലായി താഴേക്കിറങ്ങി. പതുക്കെ മക്കളുടെ അടുത്തേക്കെത്തി. അമ്മയുടെ കരച്ചില്‍ കേട്ടു കൂട്ടില്‍നിന്നു പുറത്തേക്കു ചാടിയിറങ്ങിയ ഒരു കിളിക്കുഞ്ഞിനെ അമ്മക്കിളി ഓഫിസ് കോംപൗണ്ടിനകത്തു കാടുപിടിച്ചു കിടക്കുന്ന പൊന്തക്കാടിനടിയിലെ സുരക്ഷിത താവളത്തിലൊളിപ്പിച്ചു.

ഇതുകണ്ട വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മറ്റ് എരണ്ടക്കുഞ്ഞുങ്ങളെയും കാര്‍ട്ടണ്‍ ബോക്‌സില്‍നിന്നു പുറത്തിറക്കി. അടുത്തേക്ക് ഓടിയണഞ്ഞ മറ്റു നാലു മക്കളെയും സുരക്ഷിത സ്ഥാനങ്ങളില്‍ ഒളിപ്പിച്ച് അമ്മക്കിളി മക്കള്‍ക്കു കൂട്ടുനിന്നു. ഈ സമയമത്രയും ശത്രുക്കള്‍ വരുന്നുണ്ടോ എന്നു ശ്രദ്ധിച്ച് ആണ്‍കിളി മുകളില്‍ വട്ടമിട്ടു പറന്നു.

രാവിലെ 11.30  
പക്ഷിക്കുടുംബം സുരക്ഷിതമെന്നു മനസിലാക്കിയ ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും അവരവരുടെ ജോലിത്തിരക്കുകളിലേക്ക്.


nnnn news source: Manoramaonline

About the News

Posted on Sunday, August 26, 2012. Labelled under , . Feel free to leave a response

0 comments for "താഴെ വീണ കിളിക്കുഞ്ഞുങ്ങള്‍ക്ക് ചേര്‍പ്പുകാരുടെ സ്‌നേഹക്കൂട്‌ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive