ഇഫ്താര്‍ സംഗമം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 07, 2012

ഇഫ്താര്‍ സംഗമം



തൃശ്ശൂര്‍: ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് പി.എം. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും അടങ്ങിയ റംസാന്‍ കിറ്റ് വിതരണം ചെയ്തു. യോഗത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, പി.എസ്.സി. മെമ്പര്‍ അഡ്വ. എം.കെ. സക്കീര്‍, ജില്ലാ ഖാളിഹൗസ് മാനേജര്‍ അബ്ദുള്‍ അസീസ് നിസാമി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. നാരായണന്‍കുട്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. എം. ഉസ്മാന്‍, മുസ്‌ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ്, എം.വി.എം. മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു. അഡ്വ.പി.യു. അലി സ്വാഗതം പറഞ്ഞു.

news source, credits and thanks : mathrubhumionline/thrissur 

About the News

Posted on Tuesday, August 07, 2012. Labelled under , . Feel free to leave a response

0 comments for "ഇഫ്താര്‍ സംഗമം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive