ബസ് വന്നത് മിന്നായംപോലെ; ഞൊടിയിടയില്‍ എല്ലാം സംഭവിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 15, 2012

ബസ് വന്നത് മിന്നായംപോലെ; ഞൊടിയിടയില്‍ എല്ലാം സംഭവിച്ചു





ഇരിങ്ങാലക്കുട: ഒരു ബൈക്ക് റോഡിലേയ്ക്ക് കയറി. പിന്നിലെ ബൈക്കിലായിരുന്നു ഷൈനും ദീപുവും. പെട്ടെന്നാണ് ഒരു മിന്നായംപോലെ ബസ് വന്നത്. ഒരു ഞൊടിക്കുള്ളില്‍ എല്ലാം സംഭവിച്ചു. അവരെങ്ങോട്ടാണ്‌തെറിച്ച് പോയതെന്നുപോലും അറിഞ്ഞില്ല. ഇടിച്ചശേഷം ബസ് ബൈക്ക് കോര്‍ത്തുവലിച്ചുകൊണ്ടുപോയി... ചൊവ്വാഴ്ച പുലര്‍ച്ചെ ഊരകം സെന്ററില്‍ ബൈക്കിടിച്ച് മരിച്ച ദീപുവിന്‍േറയും ഷൈന്‍േറയും കൂട്ടുകാര്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ സങ്കടംകൊണ്ട് ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞു.

കണ്ണുകള്‍ നിറഞ്ഞു. ഇരിങ്ങാലക്കുട പി.എന്‍.എസ് കോളേജിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളായിരുന്നു ബസിടിച്ചു മരിച്ച കോണത്തുകുന്ന് പൈങ്ങോട് മാളിയേക്കല്‍ വീട്ടില്‍ ഡേവിസിന്റെ മകന്‍ ദീപു(20)വും, ഇരിങ്ങാലക്കുട പുല്ലൂര്‍ ഊരകം പനങ്ങാടന്‍ വീട്ടില്‍ ഷാജിയുടെ മകന്‍ ഷൈനും. ഇരുവരും പരീക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ. ഇരുവരുമടക്കം ആറുപേര്‍ക്ക് കൊല്‍ക്കത്തയിലുള്ള ഒരു കമ്പനിയിലേയ്ക്ക് പി.എന്‍.എസ്. കോളേജില്‍ നിന്ന് കാമ്പസ് സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

ജോലി ശരിയായെങ്കിലും ഓണംകഴിഞ്ഞ് ജോയിന്‍ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ടിക്കറ്റിന്റെ കാര്യം ശരിയാക്കുന്നതിനും ഒപ്പം പ്ലെയ്‌സ്‌മെന്റ് കിട്ടിയ ഊരകത്തുള്ള കൂട്ടുകാരന്‍ വിനേഷിന്റെ സുഖമില്ലാതെ കിടക്കുന്ന അമ്മയെ കാണാനുമായിട്ടാണ് ദീപുവും ഷൈനും കൂട്ടരും പോയത്. മൂന്നു ബൈക്കുകളിലായി ദീപു, ഷൈന്‍, ദീപക്, ദിനേഷ്, അഭിത്ത്, വിനേഷ് എന്നിങ്ങനെ ആറുപേരാണ് തിങ്കളാഴ്ച യാത്ര തിരിച്ചത്. സുഖമില്ലാതെ ആസ്​പത്രിയില്‍ കിടക്കുന്ന വിനേഷിന്റെ അമ്മയെ കണ്ട് സംസാരിച്ച് രാത്രി വിനേഷിനെ തിരിച്ച് വീട്ടിലിറക്കി ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെ മടങ്ങുമ്പോഴായിരുന്നു സംഭവം. ആദ്യത്തെ ബൈക്ക് കടലാശ്ശേരി ഭാഗത്തുനിന്നും ഊരകം സെന്ററിലൂടെ തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്ക് കടന്നു. രണ്ടാമത്തെ ബൈക്കിലായിരുന്നു ദീപുവും ഷൈനും.

വണ്ടി ഹൈവേയിലേയ്ക്ക് കയറിയതും കട്ടപ്പനയ്ക്ക് പോകുകയായിരുന്ന മരിയ സൂപ്പര്‍ ഫാസ്റ്റ് വന്ന് ഇടിക്കുകയായിരുന്നു. വണ്ടി വരുന്നത് കാണുമ്പോഴേക്കും ഇരുവരേയും ഇടിച്ചുതെറിപ്പിച്ചു. അത്രയും വേഗത്തിലായിരുന്നു ആ ബസിന്റെ വരവ്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുപോയി. ശബ്ദംകേട്ട് എത്തിയവരും മറ്റുള്ളവരും ചേര്‍ന്ന് എങ്ങോട്ടാണ് തെറിച്ചുപോയതെന്നറിയാതെ തിരഞ്ഞുപിടിച്ചാണ് ഇരുവരേയും കണ്ടെത്തിയതും വാരിയെടുത്ത് ആസ്​പത്രിയിലേയ്ക്ക് കൊണ്ടുപോയതും.

എന്നിട്ടും രക്ഷിക്കാനായില്ല. സംഭവം കണ്ട മൂന്നുകൂട്ടുകാരും ആ ഷോക്കില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല. നല്ല കുട്ടികളായിരുന്നു ഇരുവരുമെന്ന് അധ്യാപകരും കോളേജ് പ്രിന്‍സിപ്പലും പറയുന്നു. ഷാജി-ഷീജ ദമ്പതിമാരുടെ ഏകമകനാണ് ഷൈന്‍. ഡേവിഡ്-ബേബി ദമ്പതിമാരുടെ മകനാണ് ദീപു. ദീപ സഹോദരിയാണ്. ദീപുവിന്റെ ശവസംസ്‌കാരം ബുധനാഴ്ച 11.30ന് വള്ളിവട്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍

news credits,source & thanks: mathrubhumionline

About the News

Posted on Wednesday, August 15, 2012. Labelled under , . Feel free to leave a response

1 comments for "ബസ് വന്നത് മിന്നായംപോലെ; ഞൊടിയിടയില്‍ എല്ലാം സംഭവിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive