തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, August 20, 2012

തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷം



ചേര്‍പ്പ്:തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 16 മുതല്‍ 24ന് വിജയദശമി വരെ വിവിധ പരിപാടികളോടെ നടത്തും.

ഒക്ടോബര്‍ 21ന് നവരാത്രി സംഗീതോത്സവം, 22ന് മഴമംഗലം അനുസ്മരണം, അഖിലകേരള അക്ഷരശ്ലോകമത്സരം, ദുര്‍ഗ്ഗാഷ്ടമിദിവസമായ 22ന് വൈകുന്നേരം പൂജവെപ്പ്, 23 ചൊവ്വാഴ്ച മഹാനവമി, 24 ന് വിജയദശമി വിദ്യാരംഭം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. 23ന് അടച്ചുപൂജയായ മഹാനവമി ദിവസം ഒഴികെ എല്ലാ ദിവസവും കുട്ടികളെ എഴുത്തിനിരുത്തല്‍ ഉണ്ടായിരിക്കും.

വിവിധ കലാകാരന്മാരുടെ അരങ്ങേറ്റങ്ങളും മറ്റു കലാപരിപാടികളും നടക്കും. പരിപാടികള്‍ നടത്തുന്നതിനും അരങ്ങേറ്റത്തിനും ആഗ്രഹിക്കുന്നവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. കലാപരിപാടികളിലും നവരാത്രി സംഗീതോത്സവത്തിലും അക്ഷരശ്ലോകമത്സരത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 15നുമുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സംഗീതോത്സവത്തിന്റെ അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍നിന്നും വെബ്‌സൈറ്റില്‍നിന്നും ലഭിക്കും. അപേക്ഷകള്‍ എം.എ. ഭാസ്‌കരന്‍, കണ്‍വീനര്‍ നവരാത്രി ആഘോഷക്കമ്മിറ്റി, തിരുവുള്ളക്കാവ് ദേവസ്വം, ചേര്‍പ്പ് പി.ഒ., തൃശ്ശൂര്‍-680561 എന്ന വിലാസത്തില്‍ 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതി കവര്‍ സഹിതം അയയേ്ക്കണ്ടതാണെന്ന് ദേവസ്വം സെക്രട്ടറി എ.എ. കുമാരന്‍ അറിയിച്ചു. ഫോണ്‍: 0487 2348444, 32566529, കണ്‍വീനര്‍ 9400643088, വെബ്‌സൈറ്റ് www.thiruvullakavudevasam.org

news source:mathrubhumionline

About the News

Posted on Monday, August 20, 2012. Labelled under , . Feel free to leave a response

0 comments for "തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive