ചെറിയപെരുന്നാള്‍ നാളെ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 18, 2012

ചെറിയപെരുന്നാള്‍ നാളെ



കോഴിക്കോട്: ഈദുല്‍ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആഘോഷിക്കും. കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതായി പാണക്കാട് സൈയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് ഖാസി സൈയ്യിദ് നാസര്‍ ഹൈ ശിഹാബ് തങ്ങളും അറിയിച്ചു.

മനുഷ്യരുടെ വിശപ്പും ദാഹവും ക്ഷീണവും എല്ലാവരും മനസ്സിലാക്കുന്നതിനുവേണ്ടി ഹിജ്‌റ രണ്ടാം വര്‍ഷം മുതലാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തിലെ പകല്‍ മുഴുവനും ആഹാരം വെടിഞ്ഞ് നോമ്പ് നോറ്റുന്നത് ആരംഭിച്ചത്. പാപങ്ങള്‍ കരിച്ചുകളയുന്നമാസം എന്നര്‍ത്ഥം വരുന്ന 'റമദാനിയ' വ്രതം അനുഷ്ഠിക്കുന്നവരുടെ അതുവരെയുള്ള എല്ലാ തെറ്റുകളും ദൈവം പൊറുത്തുകൊടുക്കുമെന്നാണ് വിശ്വാസം.

ഷഅബാന്‍ മാസത്തിന്റെ അവസാനത്തോടെ ആരംഭിക്കുന്ന വ്രതാനുഷ്ഠാനം ഷവ്വാല്‍പിറ കാണുന്നതോടെയാണ് അവസാനിക്കുന്നത്. ഇതോടൊപ്പം തന്നെ റംസാന്‍ മാസത്തില്‍ മാത്രം 'ഇഷാഅ് നമസ്‌കാരത്തോടനുബന്ധിച്ച് നടക്കുന്ന ഒരു മണിക്കൂറിലധികം നീളുന്ന ത്യാഗനിര്‍ഭരമായ 'തറാവീഅ്' നമസ്‌കാരവും അവസാനിക്കും.

പെരുന്നാള്‍ ദിവസം സുബ്ഹി നമസ്‌കാരത്തോടെതന്നെ പള്ളി മിനാരങ്ങളില്‍ നിന്നും 'അള്ളാഹു അക്ബറള്ളാഹു... വലില്ലാഹില്‍ ഹംദ്' എന്ന തക്ബീര്‍ ധ്വനി മുഴങ്ങിക്കൊണ്ടിരിക്കും. പെരുന്നാള്‍ നമസ്‌കാരംവരെ ഈ തക്ബീര്‍ അലകള്‍ ഇടവേളയില്ലാതെ നൂറുനൂറുകണ്ഠങ്ങള്‍ ഏറ്റുചൊല്ലിക്കൊണ്ടിരിക്കും.

പുതുവസ്ത്രമണിഞ്ഞ് സുഗന്ധവസ്തുക്കള്‍ പൂശി മസ്ജിദുകളിലും ഈദുഗാഹുകളിലും ഒത്തുകൂടുന്ന വിശ്വാസികള്‍ സൂര്യോദയത്തിന് നിശ്ചിത മാത്ര കഴിഞ്ഞ് ഇമാമുകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തും. ഇമാമുകള്‍ പെരുന്നാള്‍ സന്ദേശവും ഖുത്ത്ബയും നടത്തുന്നതോടെ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമാകും. നമസ്‌കാരത്തിനുശേഷം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ആഹ്ലാദം പങ്കിട്ടശേഷം എല്ലാവരും പിരിയും. വിവിധ മസ്ജിദുകളിലും ഈദുഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരവും പ്രാര്‍ത്ഥനകളും നടക്കും.

news source: mathrubhumionline 

About the News

Posted on Saturday, August 18, 2012. Labelled under , . Feel free to leave a response

1 comments for "ചെറിയപെരുന്നാള്‍ നാളെ"

  1. എല്ലാവര്ക്കും ഈദ് ആശംസകള്‍ നേരുന്നു.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive