വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 17, 2012

വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും


കർക്കടകത്തിൽ ജഠരാഗ്നി ( ദീപനം)  കുറഞ്ഞിരിക്കുന്നതുകൊണ്ട് അല്പമെങ്കിലും  അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.

ഇന്ന് എല്ലാവരും  ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.  ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.

കോഴി, ആട് ഇവയെ കൊല്ലും മുൻപ് അവയ്ക്ക് തീറ്റയും വെള്ളവും കൊടുത്ത് ഓടിച്ചിട്ടാണ് പിടിച്ചുകൊല്ലുന്നത്. പ്രാണരക്ഷാർത്ഥം ഓടുന്ന കോഴിയുടെ രക്തചംക്രമണം വർദ്ധിച്ച് അതിന്റെ ഓരോ കോശങ്ങളിലും പ്രാണശക്തി വർദ്ധിപ്പിച്ചെടുത്തതിനെയാണ് പൂട കളഞ്ഞ് തൊലിയുരിച്ചോ, പൂട ചുട്ടുകരിച്ച് തൊലിയോടു കൂടിയോ വേവിച്ചെടുക്കുന്നത്. അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു.

മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.
'ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.

പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.  അതുകഴിഞ്ഞ്,  കഴിക്കുന്നവന് യോഗം സംഭവിക്കുന്നില്ല. യോഗം എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥകൊണ്ടുണ്ടാകുന്ന സ്വാസ്ഥ്യം.
 ചൈനാക്കാരുടെ ഭക്ഷണരീതി: തീൻമേശയിലെ കാംഫർ സ്റ്റൗവിലെ  ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച് ഏറ്റവും കൂടുതൽ സമയമെടുത്താണ് കഴിക്കുന്നത്. തീൻമേശയിലെ ധൃതിയാണ് പ്രമേഹവും അമിത മേദസ്സും ഉണ്ടാക്കുന്നത്. ആഹാരക്രമത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ.

കറിവേപ്പില വിഷഹാരിയാണ്. ആഹാരം വേവിച്ചെടുക്കുമ്പോൾ ആസിഡിന്റെ അംശം കൂടുകയും ആൽക്കലി കുറയുകയും ചെയ്യും. ശരീരത്തിന് 80% ആൽക്കലിയും 20% ആസിഡുമാണ് വേണ്ടത്. ആൽക്കലിയുടെ അളവ് വർദ്ധിപ്പിക്കാൻ സംഭാരം  ശീലമാക്കണം. അന്നന്ന് ഉറയൊഴിച്ച് തൈരാക്കി എടുത്ത് അതിൽ നിന്ന്, വെണ്ണ മാറ്റി കിട്ടുന്ന മോരിൽ കറിവേപ്പില അരച്ച് അതിന്റെ രസം മാത്രം പിഴിഞ്ഞ് ചേർത്ത് ഉപ്പ്, ഇഞ്ചി, ചെറുനാരകത്തില കൂടി ചേർത്താൽ   ഉത്തമ പാനീയമായി. കറികളിലും പ്രത്യേകിച്ച് മത്സ്യമാംസാദികളിൽ കറിവേപ്പില ധാരാളമായി ഉപയോഗിക്കുക.
 മോര് ദുർമേദസിനെ യും വേദനയെയും ഇല്ലാതാക്കുന്നു. അർശസിനെ (പൈൽസ്) ഇല്ലാതാക്കാൻ മോരിന്റെ നിത്യോപയോഗംകൊണ്ട് കഴിയുന്നു.  അതുകൊണ്ട് കറിവേപ്പിലയും മോരും നിത്യവും ശീലിച്ച് ആരോഗ്യം സംരക്ഷിക്കുക

news source: news.keralakaumudi.com 

About the News

Posted on Friday, August 17, 2012. Labelled under , . Feel free to leave a response

1 comments for "വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും "

  1. ഈ വിവരങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദി.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive