എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധികസര്‍വീസ് നടത്തും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 04, 2012

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധികസര്‍വീസ് നടത്തും


എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധികസര്‍വീസ് നടത്തും
നെടുമ്പാശ്ശേരി: പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്നുള്ള യാത്രാപ്രതിസന്ധി തരണംചെയ്യാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50ഓളം അധികസര്‍വീസ് ഏര്‍പ്പെടുത്തുന്നു. റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ പുനരാരംഭിക്കാനും എയര്‍ഇന്ത്യ നടപടി തുടങ്ങി.ആഗസ്ത് 8 മുതല്‍ സപ്തംബര്‍ 15 വരെയാണ് കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് അധികസര്‍വീസുകള്‍ ഉണ്ടാവുക. വര്‍ധിച്ച യാത്രാത്തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ്‌നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറായിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നാണ് ഗള്‍ഫിലേക്ക് അധികസര്‍വീസ്.

കൊച്ചി-ദുബായ് -കൊച്ചി റൂട്ടില്‍ ആഗസ്ത് 8, 15, 18, സപ്തംബര്‍ 9 തീയതികളിലും കൊച്ചി-അബുദാബി -കൊച്ചി റൂട്ടില്‍ 26 നും അധികസര്‍വീസ് ഉണ്ടാകും. കോഴിക്കോട്-ദുബായ് -കോഴിക്കോട് റൂട്ടില്‍ 18, 25, സപ്തംബര്‍ 1, 8, 14 തീയതികളിലും കോഴിക്കോട്-ദോഹ -കോഴിക്കോട് റൂട്ടില്‍ 26, സപ്തംബര്‍ 2, 9 തീയതികളിലും കോഴിക്കോട്-അബുദാബി -കോഴിക്കോട് റൂട്ടില്‍ 16 നും കോഴിക്കോട്-കൊച്ചി -കുവൈത്ത് -കൊച്ചി -കോഴിക്കോട് റൂട്ടില്‍ സപ്തംബര്‍ അഞ്ചിനും അധികസര്‍വീസ് ഉണ്ടാകും.

തിരുവനന്തപുരം-ദുബായ് -തിരുവനന്തപുരം റൂട്ടില്‍ 8, 13, 15 തീയതികളിലും തിരുവനന്തപുരം-ഷാര്‍ജ -തിരുവനന്തപുരം റൂട്ടില്‍ 4, 11, 18, 25 സപ്തംബര്‍ 1, 8, 15 തീയതികളിലും തിരുവനന്തപുരം-അബുദാബി -തിരുവനന്തപുരം റൂട്ടില്‍ 30 നും പ്രത്യേകം സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരം-കോഴിക്കോട് -അബുദാബി -മംഗലാപുരം റൂട്ടില്‍ 31 നും മംഗലാപുരം-കോഴിക്കോട് -ദുബായ് -മംഗലാപുരം റൂട്ടില്‍ സപ്തം. 7 നും അധികസര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ കോഴിക്കോട്‌യാത്രക്കാര്‍ക്കും ഗുണകരമാകുംവിധമാണ് സജ്ജമാക്കിയിരിക്കുന്നത്.

Source, credits and thanks to Mathrubhumi online.

About the News

Posted on Saturday, August 04, 2012. Labelled under , . Feel free to leave a response

1 comments for "എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധികസര്‍വീസ് നടത്തും"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive