ബസ് പറമ്പിലേക്ക് കയറി 29 പേര്‍ക്ക് പരിക്ക്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 14, 2012

ബസ് പറമ്പിലേക്ക് കയറി 29 പേര്‍ക്ക് പരിക്ക്‌


ബസ് പറമ്പിലേക്ക് കയറി 29 പേര്‍ക്ക് പരിക്ക്‌




ചേര്‍പ്പ്: വെങ്ങിണിശ്ശേരി സെന്ററിന് സമീപം ബസ് പറമ്പിലേക്ക് ഓടിക്കയറി ചെരിഞ്ഞതിനെ തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന 29 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചേര്‍പ്പ്, കോടന്നൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകവെ 'സെന്റ്‌മേരീസ്' ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
വെങ്ങിണിശ്ശേരി സെന്റര്‍ എത്തും മുന്നേയുള്ള വളവ് തിരിഞ്ഞശേഷമായിരുന്നു നിയന്ത്രണം വിട്ടത്. മരങ്ങളോട് ചേര്‍ന്ന് ചെരിഞ്ഞ ബസ്സിന്റെ മുന്‍ചക്രങ്ങള്‍ ചളിയില്‍ പൂണ്ടു. നാട്ടുകാര്‍ സ്ഥലത്തെത്തി ബസ്സിന്റെ ചെരിഞ്ഞ ഭാഗം ഉയര്‍ത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പെട്ടി ഓട്ടോയടക്കമുള്ള പല വാഹനങ്ങളിലായാണ് പരിക്കേറ്റവരെ ആസ്​പത്രിയിലെത്തിച്ചത്.
സരമായി പരിക്കേറ്റ ബസ്സിന്റെ കണ്ടക്ടര്‍ വെള്ളാനിക്കാര കാരയില്‍ വീട്ടില്‍ സുധീഷ്(30), ജെയിംസ് (26), അനു (23), സരസ്വതി (60) എന്നിവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ കോടന്നൂര്‍ പള്ളിപ്പുറം പൂവ്വത്തിങ്കല്‍ നിഖിലി(26)നെതിരെ ചേര്‍പ്പ് പോലീസ് കേസ് എടുത്തു.

Source, credits and thanks to Mathrubhumi online.

About the News

Posted on Tuesday, August 14, 2012. Labelled under , . Feel free to leave a response

0 comments for "ബസ് പറമ്പിലേക്ക് കയറി 29 പേര്‍ക്ക് പരിക്ക്‌"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive