NRI Pension Scheme : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, July 02, 2012

NRI Pension Scheme


വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് നടപ്പിലാക്കിയ പുതിയ പെന്‍ഷന്‍ പദ്ധതിയായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനയ്ക്കു പ്രചാരം വര്‍ധിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് എന്ന പ്രത്യേക നിധി പ്രവര്‍ത്തനമാരംഭിച്ചു.

ത്രീ-ഇന്‍-വണ്‍
മൂന്ന് പ്രത്യേക അക്കൗണ്ടുകള്‍ സമന്വയിപ്പിച്ചാണ് പുതിയ പ്രവാസി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. മാസംതോറും 12,000 രൂപ വരെ അടയ്ക്കാവുന്ന എന്‍പിഎസ് ലൈറ്റ് ആണ് ആദ്യത്തേത്. പ്രതിമാസം 4000 രൂപ വരെ തവണ അടയ്ക്കാവുന്ന റിട്ടണ്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് അക്കൗണ്ട് ആണ് രണ്ടാമത്തേത്. ചുരുങ്ങിയ പ്രീമിയം തുക മാത്രം അടയ്ക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുംകൂടി ചേര്‍ന്നതാണു പെന്‍ഷന്‍ പദ്ധതി.

കൂടുതല്‍ മെച്ചങ്ങള്‍
തൊഴില്‍ മതിയാക്കി നാട്ടിലേക്കു തിരിച്ചുപോരുമ്പോള്‍ ധനസഹായം, 60 വയസ്സിനു മുകളില്‍ പെന്‍ഷനും ഒപ്പം ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ സംരക്ഷണവും ലഭിക്കുന്നു, പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിലവിലുള്ള പുതിയ പെന്‍ഷന്‍ പദ്ധതിയുടെ പ്രധാന പോരായ്മ, 60 വയസ്സിനു മുന്‍പ്, പദ്ധതിയില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായി പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്, 60 വയസ്സിന് മുന്‍പാണെങ്കില്‍ കൂടി, നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി ഒരു നിശ്ചിത തുക പിന്‍വലിക്കാം. എന്‍പിഎസ് ലൈറ്റ് എന്നറിയപ്പെടുന്ന ഭാഗം, വയസ്സാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു. പദ്ധതിയുടെ നടത്തിപ്പു വര്‍ഷങ്ങളില്‍, തൊഴിലാളി മരണമടഞ്ഞാല്‍ കുടുംബത്തിനു ലൈഫ് ഇന്‍ഷുറന്‍സ് സഹായധനവും ലഭിക്കും.

വിവിധ ഏജന്‍സികള്‍
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി, സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററീ ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി എന്നീ കേന്ദ്ര ഏജന്‍സികളുടെ ഏകോപനത്തിലും നിയന്ത്രണത്തിലുമാണ് പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായിട്ടാണ് പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്. പുനരധിവാസ ഫണ്ട് സെബി നിയന്ത്രണങ്ങളോടെ യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി നിര്‍വഹിക്കുന്നു.

അക്കൗണ്ട് തുറക്കാന്‍
18നും 50നും ഇടയില്‍ പ്രായമുള്ളവരും, ഇസിആര്‍ സ്റ്റാംപുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യുഎഇ, യെമന്‍, ഇറാക്ക്, ജോര്‍ഡാന്‍, ലിബിയ, ലെബനോണ്‍, സുഡാന്‍, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പെന്‍ഷന്‍ ഫണ്ട് അക്കൗണ്ട് തുറക്കാനാവുന്നത്. നിലവിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന്, മാസംതോറുമുള്ള തവണ തുക ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനത്തിലൂടെ ശേഖരിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

സര്‍ക്കാന്‍ ധനസഹായം
പെന്‍ഷന്‍ ലഭിക്കാനായി എന്‍പിഎസ് ലൈറ്റ് അക്കൗണ്ടില്‍ 1000 രൂപ മുതല്‍ 12,000 രൂപ വരെ ഒരുവര്‍ഷം അടയ്ക്കുന്നവര്‍ക്ക്, സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 രൂപ വരെ അധികമായി നല്‍കുന്നു. ഇതിനു പുറമെ, പുറംരാജ്യങ്ങളില്‍ പണിയെടുക്കുന്ന വനിതകള്‍ക്കു വര്‍ഷം തോറും 1000 രൂപ വരെ അധികമായി ലഭിക്കും. 4000 രൂപ വരെ പുനരധിവാസ അക്കൗണ്ടിലേക്ക് വര്‍ഷംതോറും അടയ്ക്കുന്നവര്‍ക്ക്, 1000 രൂപ സര്‍ക്കാരില്‍ നിന്ന് ഓരോ വര്‍ഷവും അധിക വരിപ്പണമായി നല്‍കും. അഞ്ചുവര്‍ഷംവരെ സര്‍ക്കാര്‍ സഹായത്തിന് അര്‍ഹതയുണ്ടാകും. സാമൂഹിക സുരക്ഷാ സൗകര്യങ്ങളൊന്നുമില്ലാത്ത ഇന്ത്യക്കാരായ വിദേശതൊഴിലാളികള്‍ക്ക് ആശ്വാസകരമാണു പുതിയ പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി.

News Credit : Manorama Online

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: (നോര്‍ക്ക വെബ്സൈറ്റ്)

About the News

Posted on Monday, July 02, 2012. Labelled under , , , . Feel free to leave a response

0 comments for "NRI Pension Scheme"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive