മാല തിരിച്ചേല്‌പിച്ച അജ്ഞാത വിദ്യാര്‍ത്ഥി ഇവിടെയുണ്ട് : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 04, 2012

മാല തിരിച്ചേല്‌പിച്ച അജ്ഞാത വിദ്യാര്‍ത്ഥി ഇവിടെയുണ്ട്


മാല തിരിച്ചേല്‌പിച്ച അജ്ഞാത വിദ്യാര്‍ത്ഥി ഇവിടെയുണ്ട്
ചേര്‍പ്പ്: ഏഴരപ്പവന്റെ സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച അജ്ഞാത വിദ്യാര്‍ത്ഥി ഇവിടെയുണ്ട്. മാല നഷ്ടപ്പെട്ട സ്ഥലത്തിന്റെയും പോലീസ് സ്റ്റേഷന്റെയും ഒരു വിളിപ്പാടകലെയുള്ള കൊച്ചുവീട്ടില്‍ സത്യസന്ധനായ ആ കൊച്ചു മിടുക്കനുണ്ടായിരുന്നു. സി.എന്‍.എന്‍. സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള തട്ടില്‍ കാട വില്‍സന്റെ മകന്‍ വിനീത് (18) ആയിരുന്നു ആ നല്ല മനസ്സിന്റെ ഉടമ.

തൃശ്ശൂരിലെ ഒരു സ്വകാര്യ കോളേജില്‍ ചരിത്രം വിഷയമായി ബിരുദത്തിന് ചേര്‍ന്ന് മടങ്ങവേയാണ് വിനീത് നന്മയുടെ ചരിത്രത്തിന്റെ ഭാഗമായത്. ചേര്‍പ്പ് സെന്ററില്‍ ബസ്സിറങ്ങി നടക്കവെയാണ് ബസ്‌സ്റ്റോപ്പിനും ഓട്ടോ സ്റ്റാന്‍ഡിനും സമീപം സ്വര്‍ണ്ണമാല കിടക്കുന്നത് കണ്ടത്. തൊട്ടടുത്ത ജ്വല്ലറിയില്‍നിന്ന് സ്വര്‍ണ്ണാഭരണം വാങ്ങി പോകവേ ആരുടെയെങ്കിലും നഷ്ടപ്പെട്ടതാകാം എന്ന നിഗമനത്തില്‍ ജ്വല്ലറി ഉടമയെ മാല ഏല്പിച്ചു.

തനിക്ക് മാല ലഭിച്ചതും അത് ജ്വല്ലറിയില്‍ ഏല്‍പ്പിച്ചതുമൊക്കെ വിനീത് വീട്ടിലെ വര്‍ത്തമാനങ്ങള്‍ക്കിടെ പങ്കുവെച്ചു. വിനീതിനും പിതാവ് വില്‍സനും അമ്മ ഓമനയ്ക്കും അനുജത്തി വിനീതയ്ക്കും അത് അത്ര ഗൗരവമുള്ള വിഷയമായിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വല്ല്യപ്പന്റെ മകന്‍ ജോജിയെ പരിചരിക്കുന്നതിന്റെ തിരക്കിലായിരുന്നു വിനീത്. മാധ്യമങ്ങളില്‍ 'അജ്ഞാതനായ വിദ്യാര്‍ത്ഥിയുടെ സത്യസന്ധത' വായിച്ച വിനീതും കുടുംബവും അത് ഉറക്കെ വിളിച്ചുപറയാന്‍ ശ്രമിച്ചില്ല.

ഇവരുടെ സുഹൃത്തും ചേര്‍പ്പ് ആക്ടിസിന്റെ ഡ്രൈവറുമായ കണ്ണന്‍ ആണ് സംഭവം പുറം ലോകം അറിയണമെന്ന താല്‍പ്പര്യത്തോടെ മാതൃഭൂമിയെ അറിയിച്ചത്. സംഭവങ്ങള്‍ വിവരിക്കുമ്പോഴൊക്കെ വിനീതിന്റെ മുഖം വിനീതഭാവത്തിലായിരുന്നു. സഹോദരി വിനീതയും മാതാപിതാക്കളായ ഓമനയും വില്‍സനും തൊട്ടടുത്തുണ്ടായിരുന്നു.

വളര്‍ത്തുനായ ജൂഡിക്കും സഹോദരി വിനീതയ്ക്കുമൊപ്പം വിനീത്.

Credits: Mathrubhumionline/news 

About the News

Posted on Wednesday, July 04, 2012. Labelled under , . Feel free to leave a response

3 comments for "മാല തിരിച്ചേല്‌പിച്ച അജ്ഞാത വിദ്യാര്‍ത്ഥി ഇവിടെയുണ്ട്"

 1. M I D U K K A N

  I WILL GIVE A SPECIAL GIFT TO HIM FOR HIS HONESTY

  GOOD COVERAGE

 2. അനുമോദനങ്ങള്‍ വിനീത് ! ! !

 3. CAN I HAVE HIS TELEPHONE NUMBER OR FACEBOOK ID

  I WANT TO CONGRATULATE AND GIVE ONE GIFT

  BEST OF LUCK VINEETH

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive