കുടിയന്‍മാര്‍ സൂക്ഷിക്കുക, വയര്‍ലസ് ആല്‍ക്കോമീറ്റര്‍ എത്തി : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 05, 2012

കുടിയന്‍മാര്‍ സൂക്ഷിക്കുക, വയര്‍ലസ് ആല്‍ക്കോമീറ്റര്‍ എത്തി



തൃശ്ശൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരേയും ബഹളമുണ്ടാക്കുന്നവരേയും കുടുക്കാന്‍ പോലീസിന്റെ ബ്ലൂടൂത്ത് മെഷീന്‍. 'വയര്‍ലസ് ആല്‍ക്കോമീറ്റര്‍' എന്ന പേരിലുള്ള യന്ത്രം കുടിച്ച മദ്യത്തിന്റെ അളവുവരെ പോലീസിനു പറഞ്ഞുകൊടുക്കും. യൂസര്‍ഫ്രന്‍ഡ്‌ലിയായ ഉപകരണം എളുപ്പത്തില്‍ മദ്യപന്റെ മുഖംമൂടി പിച്ചിച്ചീന്തും. കൃത്യതയാണ് യന്ത്രത്തിന്റെ വിശ്വാസ്യത. രക്തം പരിശോധിക്കാതെ തന്നെ രക്തത്തിലെ മദ്യത്തിന്റെ അളവ് പ്രിന്റ് ചെയ്ത് നല്‍കും. റോഡില്‍ നടക്കുന്ന പരിശോധനയുടെ ഫലം ജീപ്പിനുള്ളിലെ യന്ത്രം പകര്‍ത്തിനല്‍കും.

ആള്‍ക്കൂട്ടത്തിനിടയിലൂടെ യന്ത്രവുമായി പോലീസ് ചുമ്മാ നടന്നാല്‍ മതി മദ്യപന്റെ ശ്വാസോച്ഛ്വാസം വിലയിരുത്തി യന്ത്രം പണികൊടുക്കും.

ഒന്നും രണ്ടുമല്ല, ഇത്തരത്തിലുള്ള ഇരുപത് യന്ത്രങ്ങളാണ് നഗരത്തിലെത്തിയത്. വിയ്യൂരിലെ ജില്ലാ പോലീസ് കോണ്‍ഫറന്‍സ് ഹാളില്‍ ബുധനാഴ്ച യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസിനു പരിചയപ്പെടുത്തി. വഴിയേ പോകുന്നവരെ തടഞ്ഞുനിര്‍ത്തി ചുമ്മാ ഊതിച്ചുവിടുകയല്ല. ഒരു ഊതലില്‍ എല്ലാം തെളിഞ്ഞുവരും. എ.ടി.എം. കൗണ്ടറില്‍നിന്നു ലഭിക്കുന്ന സ്ലിപ്പുപോലെ ദിവസവും സമയവും രക്തത്തിലെ മദ്യത്തിന്റെ ബാലന്‍സുമെല്ലാം കിറുകൃത്യം.

സണ്‍ മൈക്രോ കമ്പനി പുറത്തിറക്കിയ ഉല്പന്നം 'ടാലിടെക്ക്' ആണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇത്തരം മുന്നൂറിലധികം യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. ഇരുപതിനായിരം രൂപയാണ് ഒന്നിന്റെ വില. ആദ്യഘട്ടത്തില്‍ നഗരത്തിനുള്ളിലെ പോലീസ് സ്റ്റേഷനുകളില്‍ യന്ത്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് സിറ്റി കമ്മീഷണര്‍ പി. വിജയന്‍ പറഞ്ഞു.

credits: Mathrubhumionline/news 05.07.12 

About the News

Posted on Thursday, July 05, 2012. Labelled under , . Feel free to leave a response

0 comments for "കുടിയന്‍മാര്‍ സൂക്ഷിക്കുക, വയര്‍ലസ് ആല്‍ക്കോമീറ്റര്‍ എത്തി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive