എം.എ.യൂസഫലി എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, July 21, 2012

എം.എ.യൂസഫലി എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെച്ചു


മുംബൈ: പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു. പ്രവാസി മലയാളികള്‍ ഗള്‍ഫിലേക്ക് ഉള്‍പ്പെടെ യാത്രാസംവിധാനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുന്ന അവസ്ഥ തുടരുകയാണെന്നും എയര്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മൂലം ഇത് പരിഹരിക്കാന്‍ തനിക്ക് കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നും യൂസഫലി പറഞ്ഞു.

എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും എയര്‍ ഇന്ത്യയുടെ മാതൃകയില്‍ എയര്‍ കേരള എന്നൊരു വിമാനസര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രൊപ്പോസലായി സര്‍ക്കാരിന് സമര്‍പ്പിച്ചിണ്ടെന്നും ഇക്കാര്യത്തില്‍ ഗൗരവമായ കൂടിയാലോചനകള്‍ നടക്കുന്ന സമയമായതിനാല്‍ കൂടിയാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി
news source,credits & thanks: mathrubhumionline/thrissur

About the News

Posted on Saturday, July 21, 2012. Labelled under , . Feel free to leave a response

3 comments for "എം.എ.യൂസഫലി എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെച്ചു"

  1. A BIG SALUTE TO YOU, MR. YOUSEF ALI - YOU ARE 100 PCT IN CORRECT DIRECTION.
    NO MORE AIR INDIA EXPRESS SERVICE REQUIRED FOR KERALA PEOPLE.
    BEST WISHES TO AIR KERALA

  2. Best wishes to air kerala

  3. Many are affected already and I feel this decision is a late one. Associations are not strong enough to raise the voice of NRKs for cheaper flights and regular and uninterrupted operation. Politicians will stay quite as long as they are given business class and first class tickets on international airlines whenever they visit UAE.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive