ലോട്ടറി അടിച്ച ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 20, 2012

ലോട്ടറി അടിച്ച ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി



ചേര്‍പ്പ്: ലോട്ടറി സമ്മാനത്തുകയായ ഒരു കോടി രൂപയ്ക്ക് അര്‍ഹനായെന്ന് അവകാശപ്പെട്ട വെങ്ങിണിശ്ശേരി കരാഞ്ചിറ വീട്ടില്‍ ഗോപി (58) യെ കാണാനില്ലെന്ന് പരാതി. മകന്‍ ഷാനിഷ് ആണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ചേര്‍പ്പ് പോലീസ് കേസെടുത്തു.

കഴിഞ്ഞ ജൂണ്‍ 25 മുതലാണ് ഗോപിയെ കാണാതായത്. കുറേ വര്‍ഷമായി ഗോപി വെങ്ങിണിശ്ശേരിയിലെ രണ്ടാം ഭാര്യയോടൊപ്പമാണ് താമസം. തനിക്ക് കാരുണ്യ ലോട്ടറിയുടെ ഒരുകോടി അടിച്ചെന്നും സ്ഥലം വാങ്ങാന്‍ പണം നല്‍കാമെന്നും ആദ്യ ഭാര്യയിലെ മക്കളോട് ഗോപി അറിയിച്ചിരുന്നതായി സിഐ കെ.സി. സേതു പറഞ്ഞു.

ജൂണ്‍ 25ന് പാലയ്ക്കല്‍ സെന്ററില്‍ ഇതനുസരിച്ച് മക്കള്‍ അച്ഛനെ കാത്തുനിന്നു. അന്നുമുതല്‍ കാണാതായെങ്കിലും ഈ മാസം 2ന് രണ്ടാം ഭാര്യ കുമാരിയുടെ സഹോദരന് ഗോപിയുടെ ഫോണ്‍ വന്നിരുന്നു. താന്‍ ചോറ്റാനിക്കരയുണ്ടെന്നാണ് ഫോണില്‍ ഗോപി അറിയിച്ചതെന്ന് സി.ഐ. പറഞ്ഞു. കണ്ടെത്തുന്നവര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലോ 0487 - 2340220 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് സി.ഐ. പറഞ്ഞു.

news,credits&thanks:mathrubhumionline/thrissur

About the News

Posted on Friday, July 20, 2012. Labelled under , . Feel free to leave a response

0 comments for "ലോട്ടറി അടിച്ച ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive