മാസപ്പിറവി കണ്ടു; റംസാന്‍ വ്രതത്തിന് നാളെ തുടക്കം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 20, 2012

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതത്തിന് നാളെ തുടക്കം


കോഴിക്കോട്: തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ റംസാന്‍ നോമ്പ് ശനിയാഴ്ച തുടങ്ങും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും ഉപവാസവുമായി ശരീരവും മനസ്സും ശുദ്ധീകരിക്കുന്ന ദിനരാത്രങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്..

പുണ്യറംസാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ വ്യാഴാഴ്ച നനച്ചുകുളി ആചരിച്ചു. റംസാന്‍ വ്രതാരംഭത്തിന് മുമ്പായി പള്ളികളും വീടുകളും നനച്ച് കഴുകുന്ന പരമ്പതാഗത സംസ്‌കാരമാണ് നനച്ചുകുളിയായി അറിയപ്പെടുന്നത്.

വന്നുപോയ പാപങ്ങളെ കഴുകിയും ഉരച്ചും മായ്ച്ചുകളയുന്നതിന്റെ ബാഹ്യപ്രതീകമാണ് നനച്ചുകുളി. 

news sourcemcredits & thanks: mathrubhumionline/thrissur


.

About the News

Posted on Friday, July 20, 2012. Labelled under , . Feel free to leave a response

0 comments for "മാസപ്പിറവി കണ്ടു; റംസാന്‍ വ്രതത്തിന് നാളെ തുടക്കം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive