പൂച്ചിന്നിപ്പാടത്ത് സ്വര്‍ണ്ണശുദ്ധീകരണശാലയില്‍ വന്‍ കവര്‍ച്ച : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 04, 2012

പൂച്ചിന്നിപ്പാടത്ത് സ്വര്‍ണ്ണശുദ്ധീകരണശാലയില്‍ വന്‍ കവര്‍ച്ച


പൂച്ചിന്നിപ്പാടത്ത് സ്വര്‍ണ്ണശുദ്ധീകരണശാലയില്‍ വന്‍ കവര്‍ച്ച



ചേര്‍പ്പ്: പൂച്ചിന്നിപ്പാടം- വല്ലച്ചിറ റോഡില്‍ ഷാപ്പിന് സമീപം മഹാരാഷ്ട്ര സ്വദേശിയുടെ സ്വര്‍ണ്ണശുദ്ധീകരണശാലയില്‍ കവര്‍ച്ച നടന്നു. ഒന്നര കിലോ വെള്ളിത്തരികള്‍, ഏകദേശം 20 ഗ്രാം സ്വര്‍ണ്ണത്തരികള്‍ അടങ്ങിയ മെക്കാഡ്, ഒരു എല്‍.സി.ഡി. ടി.വി., മോഷണം തടയാന്‍ ശാലയ്ക്ക് പുറത്തും അകത്തുമായ സ്ഥാപിച്ച നാല് നിരീക്ഷണക്യാമറകള്‍ അനുബന്ധസാധനങ്ങള്‍ എന്നിവയാണ് കവര്‍ന്നത്. മഹാരാഷ്ട്ര സാംഗ്ലി ഘാനാപുര്‍ അംബാജിയുടേതാണ് സ്ഥാപനം. വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. സ്ഥാപനത്തിന്റെ മുമ്പിലുണ്ടായിരുന്ന ലൈറ്റ് തകര്‍ത്തിട്ടുണ്ട്. പിന്‍ഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നുണ്ട്.

ദ്രാവകത്തില്‍ സൂക്ഷിച്ചിരുന്ന വെള്ളിത്തരികളാണ് കവര്‍ന്നത്. കുറച്ച് നാള്‍മുമ്പാണ് നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചത്. അവ ഇളക്കിയെടുത്ത നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ഏക തൊഴിലാളി നാട്ടില്‍ പോയ തക്കത്തിലാണ് മോഷണം. രണ്ട് വീട് അപ്പുറത്താണ് അംബാജിയുടെ കുടുംബം താമസിക്കുന്നത്. വെളുപ്പിന് അതുവഴിവന്ന നാട്ടുകാരാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അംബാജിയെ വിവരം അറിയിച്ചത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചേര്‍പ്പ് സിഐ കെ.സി. സേതുവാണ് കേസന്വേഷിക്കുന്നത്.

credits: mathrubhumionline/news 

About the News

Posted on Wednesday, July 04, 2012. Labelled under , . Feel free to leave a response

1 comments for "പൂച്ചിന്നിപ്പാടത്ത് സ്വര്‍ണ്ണശുദ്ധീകരണശാലയില്‍ വന്‍ കവര്‍ച്ച"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive