വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 25, 2012

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം



അബുദാബി: ഖൊര്‍ഫുക്കാനില്‍ സൗദിയാ പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ലിനും കാലുകള്‍ക്കും സാരമായി പരിക്കേറ്റ തലശ്ശേരി കടവത്തൂര്‍ കൂടുവന്റെവിട വീട്ടില്‍ മെഹമൂദിന് ഒരു മില്യണ്‍ ദിര്‍ഹം (ഒന്നരക്കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ സിവില്‍ കോടതി വിധിച്ചു. ബുനൈറാ ഇന്‍ഷുറസിനെതിരെയാണ് വിധി. 2011 ഏപ്രില്‍ 4-ന് ഖൊര്‍ഫുക്കാനിലെ കാദിസിയയിലുള്ള സൗദിയാ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകവേ ചെറിയ റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

ബംഗാളി ഓടിച്ചിരുന്ന കാര്‍ ആണ് മഹമൂദിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനുണ്ടായ ക്ഷതം കാരണം രണ്ടു കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. ഖൊര്‍ഫുക്കാന്‍ ആസ്പത്രിയില്‍ നിന്നുള്ള പ്രാഥമിക ചികിത്സയ്ക്കുശേഷം ഷാര്‍ജ അല്‍ഖാസിമി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അല്‍ഖാസിമി ആസ്പത്രിിലെ 18 ദിവസത്തെ ചികിത്സക്കിടയില്‍ മഹമൂദിനെ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കി. തുടര്‍ന്ന് ഇന്ത്യയിലേക്ക് തുടര്‍ ചികിത്സയ്ക്കു കൊണ്ടുപോയി.മെഡിക്കല്‍ ബോര്‍ഡ് കോടതി മുമ്പാകെ സമര്‍പ്പിച്ച അംഗവൈകല്യ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആണ്10 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രാഥമിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഈ കേസിലാണ് ഒരു മില്യണ്‍ ദിര്‍ഹം അഞ്ചു ശതമാനം പലിശ സഹിതം നല്‍കാന്‍ വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഈ കേസില്‍ ഒരു മില്യണ്‍ ദിര്‍ഹം മതിയായ നഷ്ടപരിഹാരമല്ലെന്നും കൂടുതല്‍ തുകയ്ക്കുവേണ്ടി വീണ്ടും അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു. 22 വര്‍ഷമായി ഖൊര്‍ഫുക്കാനില്‍ ഗ്രോസറി നടത്തിവരികയായിരുന്നു മഹമൂദ്.

news source: mathrubhumionline/thrissur 

About the News

Posted on Wednesday, July 25, 2012. Labelled under , . Feel free to leave a response

0 comments for "വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive