ഭക്തിയില്‍ ഇല്ലംനിറ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, July 23, 2012

ഭക്തിയില്‍ ഇല്ലംനിറ



ചേര്‍പ്പ്: ക്ഷേത്രങ്ങളില്‍ നടന്ന ഇല്ലംനിറ ഭക്തിനിര്‍ഭരമായി. ആറാട്ടുപുഴ ക്ഷേത്രത്തില്‍ രാവിലെ ഗണപതിപൂജയോടെ ചടങ്ങുകള്‍ തുടങ്ങി. ലക്ഷ്മീപൂജക്ക് തുടക്കം കുറിച്ച് മേല്‍ശാന്തി നെല്‍ക്കതിര്‍ കറ്റകള്‍ തീര്‍ത്ഥം തെളിച്ച് ശുദ്ധി ചെയ്തു. ഇവ മേല്‍ശാന്തിയും കീഴ്ശാന്തിയും ശിരസ്സിലേറ്റി പ്രദക്ഷിണം ചെയ്ത് നമസ്‌കാരമണ്ഡപത്തില്‍ ഇറക്കി എഴുന്നള്ളിച്ചു. നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക് തന്ത്രി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് കാര്‍മികനായി. ചേര്‍പ്പ്, പല്ലിശ്ശേരി ക്ഷേത്രങ്ങളില്‍ നടന്ന ഇല്ലംനിറയ്ക്കും നിരവധി ഭക്തര്‍ എത്തി.
news source: mathrubhumionline

About the News

Posted on Monday, July 23, 2012. Labelled under , . Feel free to leave a response

0 comments for "ഭക്തിയില്‍ ഇല്ലംനിറ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive