ചേര്‍പ്പില്‍ ഉരുക്കള്‍ക്ക് വന്ധ്യതാക്യാമ്പ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 26, 2012

ചേര്‍പ്പില്‍ ഉരുക്കള്‍ക്ക് വന്ധ്യതാക്യാമ്പ്


ചേര്‍പ്പ്: ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്കായി വന്ധ്യതാ പരിശോധനയും ചികിത്സാ നിര്‍ണയവും ജൂലായ് 28ന് നടക്കും. പടിഞ്ഞാട്ടുമുറി ഐ.സി.ഡി.പി. സബ്‌സെന്ററില്‍ രാവിലെ 10നും ചേര്‍പ്പ് മൃഗാസ്​പത്രിയില്‍ ഉച്ചയ്ക്ക് 12നുമാണ് ക്യാമ്പ്. ജില്ലാപഞ്ചായത്ത് വന്ധ്യതാ മിഷന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ഈ ക്യാമ്പിന് താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് നല്‍കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ആവര്‍ത്തിച്ചുള്ള ബീജാധാനത്തിനു ശേഷവും ഗര്‍ഭധാരണം നടക്കാത്തതും പ്രായപൂര്‍ത്തിയായിട്ടും മദിലക്ഷണം കാണിക്കാത്തതുമായ ഉരുക്കളെ ക്യാമ്പിന്റെ ഭാഗമായി പരിശോധിക്കും.News source: mathrubhumionline/thrissur 

About the News

Posted on Thursday, July 26, 2012. Labelled under . Feel free to leave a response

0 comments for "ചേര്‍പ്പില്‍ ഉരുക്കള്‍ക്ക് വന്ധ്യതാക്യാമ്പ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive