കോടന്നൂര്‍ തരിശുപടവില്‍ കര്‍ഷകരുടെ യോഗം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 25, 2012

കോടന്നൂര്‍ തരിശുപടവില്‍ കര്‍ഷകരുടെ യോഗം



ചേര്‍പ്പ്:കോടന്നൂര്‍ കോള്‍ഫാമിങ് സൊസൈറ്റിയുടെ തരിശുപടവിലെ കര്‍ഷകരുടെ പൊതുയോഗം പാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അശോകന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പഴോര് അപ്പുക്കുട്ടന്‍ അധ്യക്ഷനായി.

കര്‍ഷകരുടെ മക്കളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ സരുണ്‍ ആര്‍. മേനോന് ശങ്കര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. കുറ്റിയില്‍ കുട്ടപ്പന്‍, രാജി സോമശേഖരന്‍, എ. ശിവദാസ്, നന്ദകുമാര്‍, നിര്‍മ്മല ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങളുടെയും മറ്റും വിലവര്‍ധന കണക്കാക്കി നെല്ലിന് കിലോയ്ക്ക് 20 രൂപയാക്കുക, പമ്പിങ് സബ്‌സിഡി, ഉത്പാദക ബോണസ് എന്നിവ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ പാസാക്കി.

news source: mathrubhumionline 

About the News

Posted on Wednesday, July 25, 2012. Labelled under , . Feel free to leave a response

0 comments for "കോടന്നൂര്‍ തരിശുപടവില്‍ കര്‍ഷകരുടെ യോഗം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive