രാമക്ഷേത്രമൊരുങ്ങി; രാമായണമാസപുണ്യം തേടിയെത്തുന്ന ഭക്തര്‍ക്കായി : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 12, 2012

രാമക്ഷേത്രമൊരുങ്ങി; രാമായണമാസപുണ്യം തേടിയെത്തുന്ന ഭക്തര്‍ക്കായിതൃപ്രയാര്‍: നാലമ്പല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം രാമായണമാസമെന്നറിയുന്ന കര്‍ക്കടക മാസാചരണത്തിനൊരുങ്ങി. ദാശരഥീപുത്രന്മാരില്‍ ജ്യേഷ്ഠനായ ശ്രീരാമനെ തൊഴുതാണ് കര്‍ക്കടക മാസത്തിലെ നാലമ്പല തീര്‍ത്ഥാടനം തുടങ്ങുക.

ഭക്തര്‍ക്ക് മഴ നനയാതെ നില്‍ക്കാന്‍ ക്ഷേത്രാങ്കണത്തില്‍ പന്തല്‍ നിര്‍മ്മിച്ചുകഴിഞ്ഞു. 5000 പേര്‍ക്ക് മഴ നനയാതെ ഇവിടെ വരിനില്‍ക്കാം. ഫാനുകള്‍, ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കി. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി. ടിവികളും സ്ഥാപിച്ചു. ക്ഷേത്രത്തിന് പുറത്ത് റോഡുവരെ പന്തലുണ്ട്. അകത്തും പുറത്തും ചുക്കുവെള്ളവും ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യും.

കര്‍ക്കടകമാസത്തില്‍ പുലര്‍ച്ചെ 3.30 മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കും. ഉച്ചയ്ക്ക് 12.30ന് നട അടച്ചാല്‍ വൈകീട്ട് 4.30ന് തുറക്കും. രാത്രി എട്ടുവരെ ദര്‍ശനം സാധ്യമാകും. പുലര്‍ച്ചെ 5 മുതല്‍ 6.15 വരെ പൂജകള്‍ക്കായി നട അടയ്ക്കും.

വെടി, അവില്‍, മീനൂട്ട്, നെയ്പായസം, സുന്ദരകാണ്ഡം പാരായണം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

credits: mathrubhumionline/12/7/12 

About the News

Posted on Thursday, July 12, 2012. Labelled under . Feel free to leave a response

1 comments for "രാമക്ഷേത്രമൊരുങ്ങി; രാമായണമാസപുണ്യം തേടിയെത്തുന്ന ഭക്തര്‍ക്കായി"

 1. JAI RAM
  NALLA KARYAM - VERY GOOD

  Thritha-poo choodee
  Thriprayar ambalathil
  Meenootinayi nan ninnappol
  Sandya deepam thozhuthu vannappol
  SREERAMA PADAM NAN KANDU

  ELLAVARKUM NANMA VARETTEH

  I LIKE YOUR PUBLISHING THIS NEWS. THANKS

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive