പ്രവാസി മലയാളികളുടെ യാത്ര സുഗമമാക്കാന്‍ പ്ലീസ്‌ ഇന്ത്യ രംഗത്ത്‌‍‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 06, 2012

പ്രവാസി മലയാളികളുടെ യാത്ര സുഗമമാക്കാന്‍ പ്ലീസ്‌ ഇന്ത്യ രംഗത്ത്‌‍‍


ദമാം: സൗദി അറേബ്യയിലെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന യാത്രാ ദുരിതങ്ങള്‍ക്ക്‌ ഏറെ കാലത്തെ ചരിത്രമാണുളളത്‌. 2004 ല്‍ റിയാദ്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്‌ ലഭ്യമാക്കുന്നതിന്‌ നടത്തിയ ശ്രമം വന്‍ വിജയമായിരുന്നു. സംഘടിതമായി യാത്ര ചെയ്യാനുളള സൗകര്യം ഒരുക്കിയ പ്രസ്‌തുത ഉദ്യമം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഗ്രൂപ്പായി ടിക്കറ്റ്‌ ബുക്കുചെയ്യുന്നതിന്‌ പ്രവാസി മലയാളികളില്‍ നിന്ന്‌ കാര്യമായ സഹകരണം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന്‌ ഒരു വര്‍ഷത്തിനു ശേഷം താല്‍ക്കാലികമായി പദ്ധതി നിര്‍ത്തിവെക്കുവാന്‍ സംഘാടകരെ പ്രേരിപ്പിക്കുകയായിരുന്നു.

അടുത്തകാലത്തായി എയര്‍ ഇന്ത്യയുടെ അപ്രതീക്ഷിതമായ സര്‍വ്വീസ്‌ മുടക്കം, എയര്‍ ലൈനുകള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക്‌ എന്നിവ പ്രവാസി മലയാളികളെ കൂടുത്ത ദുരിതത്തിലാഴ്‌ത്തിയിട്ടുണ്ട്‌. ഇത്‌ ഉത്തേജനമായി സ്വീകരിച്ച്‌ കുറഞ്ഞ ചിലവില്‍ പ്രവാസി മലയാളികളുടെ യാത്ര സുഗമമാക്കുന്നതിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്നാണ്‌ പ്ലീസ്‌ ഇന്ത്യ ആലോചിക്കുന്നത്‌. സംഘടിത യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ യാത്രാ ദുരിതത്തിന്‌ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ. ഇതിനായി പ്ലീസ്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അവധാനപൂര്‍വ്വമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റ അടിസ്‌ഥാനത്തില്‍ സൗദിയിലെ റിയാദ്‌, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളില്‍ നിന്ന്‌ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം സെക്‌ടറുകളിലേക്ക്‌ യാത്രചെയ്യാനുദ്ദേശിക്കുന്ന മലയാളികളുടെ വിവരശേഖരണം നടത്തുന്നതിനുളള ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ്‌. ഒരു വര്‍ഷം ഓരോ എയര്‍പോര്‍ട്ടിലേക്കും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ആളുകളുടെ ചുരുങ്ങിയ എണ്ണം കണ്ടെത്തുക എന്നതാണ്‌ ഞങ്ങളുടെ മുമ്പിലുളള പ്രധാന വെല്ലുവിളി.

വിവിധ എയര്‍ലൈനുകള്‍, ചാര്‍ട്ടേഡ്‌ വിമാന സര്‍വ്വീസ്‌ സ്‌ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തില്‍ ആഴ്‌ചയില്‍ രണ്ടായിരം യാത്രക്കാരെ കണ്ടെത്താന്‍ കഴിഞ്ഞാന്‍ പ്ലീസ്‌ ഇന്ത്യയുടെ ഉദ്യമം വിജയകരമായി ലക്ഷ്യത്തിലെത്തിക്കുവാന്‍ കഴിയും. ഇത്തരത്തില്‍ രണ്ട്‌ വര്‍ഷത്തിനിടെ രണ്ടു ലക്ഷം പ്രവാസികള്‍ക്ക്‌ യാത്രാ സൗകര്യം ഒരുക്കുവാന്‍ കഴിഞ്ഞാന്‍ ഗ്രൂപ്പ്‌ ടിക്കറ്റിനുളള ചുരുങ്ങിയ ആവശ്യം നിറവേറ്റാനാവും

ഇപ്പോഴത്തെ സാഹചര്യത്തില്‍ പീക്‌ സീസണില്‍ 3000 റിയാലും നോണ്‍ പീക്‌ സീസണില്‍ 2000-2200 റിയാലുമാണ്‌ കേരള സെക്‌റിലേക്കു മിക്കവാറും എല്ലാ എയര്‍ലൈനുകളും ചാര്‍ജായി ഈടാക്കുന്നത്‌. പ്ലീസ്‌ ഇന്ത്യ ലക്ഷ്യം വെക്കുന്നത്‌ നോണ്‍ പീക്‌ സീസണേക്കാള്‍ മികച്ച നിരക്കില്‍ ടിക്കറ്റ്‌ ലഭ്യമാക്കുക എന്നതാണ്‌.

പ്ലീസ്‌ ഇന്ത്യ വിഭാവന ചെയ്യുന്ന യാത്രാ സൗകര്യം പ്രയോജനപ്പെടുത്തി കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുന്നതിന്‌ http://pravasi.infoclub.in/airtickets എന്ന വെബ ്‌ ലിങ്കില്‍ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. പ്ലീസ്‌ ഇന്ത്യാ വളന്റിയേഴ്‌സില്‍ നിന്ന്‌ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്‍കിയും രജിസ്‌റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട്‌. രജിസ്‌റ്റര്‍ ചെയ്യുന്നവര ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍, ഇ മെയില്‍ ഗ്രൂപ്പ്‌, മാധ്യമങ്ങള്‍, ചാനല്‍ എന്നിവ വഴി കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.

പ്ലീസ്‌ ഇന്ത്യ വിഭാവന ചെയ്യുന്ന കാര്യങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ കുറഞ്ഞ നിരക്കിലുളള ടിക്കറ്റുകള്‍ 2012 ഒക്‌ടോബര്‍ മുതല്‍ പ്രവാസി മലയാളികള്‍ക്ക്‌ ലഭ്യമാകും.പ്ലീസ്‌ ഇന്ത്യാ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ടിക്കറ്റ്‌ കരസ്‌ഥമാക്കുന്നവര്‍ക്കുളള നേട്ടങ്ങള്‍

1. ലക്ഷ്യസ്‌ഥാനത്തേക്ക്‌ നിശ്‌ചിത നിരക്ക്‌ മാത്രം. സീസണ്‍ ബാധകമല്ല.

2. താരതമ്യേന മാര്‍ക്കറ്റ്‌ വിലയേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും.

3. അനുവദിച്ചിട്ടുളള ലഗേജിനേക്കാള്‍ അല ്‌പം കൂടുതല്‍ സൗജന്യം അനുവദിക്കും

കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്‌ ആവശ്യമുളള മുഴുവന്‍ പ്രവാസി മലയാളികളിലേക്കും പ്ലീസ്‌ ഇന്ത്യയുടെ സന്ദേശം എത്തിക്കണമെന്നും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ടിക്കറ്റ്‌ നിരക്കില്‍ പരമാവധി ഇളവ്‌ ലഭ്യമാകുന്നത്‌ എത്രയാത്രക്കാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നു എന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌. അതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരെ എത്രയും വേഗം രജിസ്‌റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന്‌ അപേക്ഷിക്കുന്നു.പ്രവാസി സമൂഹത്തിനു ഗുണകരമായ ഉദ്യമം വിജയിപ്പിക്കുന്നതിന്‌ ഏവരുടെയും സഹായവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

വാര്‍ത്ത അയച്ചത്‌: ചെറിയാന്‍ കിടങ്ങന്നൂര്‍

News Credits, Source and Thanks to : Mangalam

About the News

Posted on Friday, July 06, 2012. Labelled under , . Feel free to leave a response

0 comments for "പ്രവാസി മലയാളികളുടെ യാത്ര സുഗമമാക്കാന്‍ പ്ലീസ്‌ ഇന്ത്യ രംഗത്ത്‌‍‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive