വിനീതിന് അഭിനന്ദന പ്രവാഹം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 05, 2012

വിനീതിന് അഭിനന്ദന പ്രവാഹം


വിനീതിന് അഭിനന്ദന പ്രവാഹം
ചേര്‍പ്പ്: സത്യസന്ധതയില്‍ ചേര്‍പ്പിന്റെ അഭിമാനമായി മാറിയ വിനീത് എന്ന വിദ്യാര്‍ത്ഥിക്ക് അഭിനന്ദനപ്രവാഹം. ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന ഏഴരപ്പവന്റെ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ ലഭിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിനീതിനെക്കുറിച്ച് കഴിഞ്ഞദിവസം 'മാതൃഭൂമി'യാണ് വാര്‍ത്ത നല്‍കിയത്.

മാലയുടെ ഉടമസ്ഥയായ അധ്യാപിക രജനി കുടുംബസമേതം വിനീതിന്റെ വീട്ടിലെത്തി സന്തോഷം അറിയിച്ചു. ഇവരുടെ വകയായി പാരിതോഷികവും നല്‍കി. സംഭവമറിഞ്ഞ് ഗീതാ ഗോപി എം.എല്‍.എ. വിനീതിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

കുടുംബസംഗമം ഭാരവാഹികളായ ടി.ഡി. റാപ്പായി, സുഭാഷ് കാട എന്നിവര്‍ വിനീതിന്റെ വീട്ടിലെത്തി ഉപഹാരം നല്‍കി. പഞ്ചായത്തംഗങ്ങളായ ജെന്‍സണ്‍ ജോര്‍ജ്, ലില്ലി ഔസേപ്പ്, ആക്ട്‌സ് പ്രവര്‍ത്തകന്‍ കണ്ണന്‍ എന്നിവരും വിനീതിനെ വീട്ടിലെത്തി ആദരിച്ചു.

വ്യാഴാഴ്ച ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പ്രത്യേകം ചടങ്ങ് സംഘടിപ്പിച്ച് വിനീതിനെ അനുമോദിക്കാനാണ് ജനമൈത്രി പോലീസിന്റെ തീരുമാനം.

ചേര്‍പ്പിലെ ബസ്‌സ്റ്റോപ്പിനടുത്തുനിന്ന് ലഭിച്ച സ്വര്‍ണ്ണമാല തൊട്ടടുത്ത സ്വര്‍ണ്ണക്കടയുടെ ഉടമ ബിജുവിനെ ഏല്പിച്ചാണ് വിനീത് മാതൃകയായത്. ബിജു അത് ചേര്‍പ്പ് പോലീസില്‍ ഏല്പിക്കുകയും ചെയ്തു. എടത്തിരുത്തി സ്‌കൂളിലെ അധ്യാപികയും ഇഞ്ചമുടി സ്വദേശിനിയുമായ രജനിക്കാണ് മാല തിരികെ ലഭിച്ചത്

credits: mathrubhumionline/news

About the News

Posted on Thursday, July 05, 2012. Labelled under , . Feel free to leave a response

0 comments for "വിനീതിന് അഭിനന്ദന പ്രവാഹം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive