നാട്ടികയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു; 10 ലക്ഷത്തിന്റെ നഷ്ടം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, July 03, 2012

നാട്ടികയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു; 10 ലക്ഷത്തിന്റെ നഷ്ടം


നാട്ടികയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു; 10 ലക്ഷത്തിന്റെ നഷ്ടം


തൃപ്രയാര്‍: നാട്ടിക സെന്ററില്‍ ബേക്കറി-സ്റ്റേഷനറി സ്ഥാപനം കത്തിനശിച്ചു. സംസം സ്റ്റോഴ്‌സ് ആന്‍ഡ് ബേക്കറി എന്ന സ്ഥാപനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്.

പട്രോളിങ്ങിനിടയില്‍ വലപ്പാട് പോലീസ്‌സ്റ്റേഷനിലെ സി.പി.ഒ. ജോസഫ്, ഹോംഗാര്‍ഡ് ജോസഫ് എന്നിവരാണ് കടയില്‍ നിന്ന് തീയുയരുന്നത് കണ്ടത്. പോലീസ്‌സ്റ്റേഷനില്‍ വിവരമറിയിച്ച ഇവര്‍ സമീപവാസികളെ കൂട്ടി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരിങ്ങാലക്കുടയില്‍ നിന്നും ഗുരുവായൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയപ്പോഴേക്കും സ്ഥാപനം ഏറെക്കുറെ കത്തിനശിച്ചിരുന്നു. വലപ്പാട് എസ്.ഐ. രാജന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.

സ്ഥാപനത്തിലുണ്ടായിരുന്ന ബേക്കറി ഉല്പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഫ്രിഡ്ജ്, ജനറേറ്റര്‍, അലമാരകള്‍, ഫാനുകള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിയെരിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വലപ്പാട് ബീച്ച് സ്വദേശി മതിലകത്ത് വീട്ടില്‍ ഷിഹാബിന്‍േറതാണ് സ്ഥാപനം.

News & photo credits : mathrubhumionline.com 03/7/12

About the News

Posted on Tuesday, July 03, 2012. Labelled under , . Feel free to leave a response

0 comments for "നാട്ടികയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു; 10 ലക്ഷത്തിന്റെ നഷ്ടം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive