കുട്ടികള്‍ക്കായി വേനല്‍ക്കാല ശിബിരം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 20, 2012

കുട്ടികള്‍ക്കായി വേനല്‍ക്കാല ശിബിരം


ഈ വേനല്‍ അവധി പ്രയോജനകരമായി നമ്മുടെ കുട്ടികള്‍ വിനിയോഗിക്കാന്‍ വേണ്ടി ഗോപുര്‍ ഒരു സുവര്‍ണ അവസ്സരം അവര്‍ക്ക് ഒരുക്കുന്നു.

ഗോപുരിന്റെ വേനല്‍ക്കാല ശിബിരം (summer camp). 

നാല് വയസ്സിനും പന്ത്രണ്ടു വയസ്സിനും ഇടക്കുള്ള കുട്ടികള്‍ക്കായി  നടത്തുന്ന ഈ ശിബിരത്തില്‍, ചിത്ര രചന, പദ്യം ചൊല്ലല്‍, കഥ പറയല്‍, നൃത്തം, കര കൌശല വിദ്യകള്‍, മാന്ത്രിക വിദ്യ, ഫോട്ടോഗ്രഫി,  ആപത്തു ഘട്ടങ്ങളില്‍ സ്വയ രക്ഷ നേടാന്‍ ഉള്ള വിദ്യകള്‍, എന്നീ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് അവബോധവും പരിശീലനവും
കൊടുക്കുന്നതാണ്.

ഈ മേഘലകളില്‍ പരിചയ സമ്പന്നരായ പരിശീലകര്‍ കുട്ടികളെ അവരുടെ രുചി കണ്ടറിഞ്ഞു അവരുടെ വേഗതക്ക് അനുസ്സരിച്ച് പരിശീലനം കൊടുക്കുന്നതാണ്. ഈ വിഷയങ്ങളില്‍ പരിചയം ഉള്ള കുട്ടികളും ഈ ക്ലാസുകള്‍ നടത്തുന്നതില്‍ പങ്കു ചേരുന്നു എന്നതും ഈ ശിബിരത്തിന്റെ ഒരു പ്രത്യേകതയാണ്.

ദുബായില്‍ വച്ച് ആഴ്ചയില്‍  ഒരിക്കല്‍ നടക്കുന്ന ഈ ശിബിരത്തില്‍ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ താല്‍പ്പര്യം ഉള്ള മാതാപിതാക്കള്‍ ഞങ്ങളുടെ പ്രതിനിധികളെ ഉടനെ  gopurevents@gopur.in എന്ന
ഇമെയില്‍ വിലാസ്സത്തില്‍ ബന്ധപ്പെടുക.

പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതാണ്.

നിങ്ങളുടെ താല്‍പ്പര്യവും സഹകരണവും അനുസ്സരിച്ച് ആയിരിക്കും ഈ ശിബിരത്തിന്റെ വിജയം.

About the News

Posted on Wednesday, June 20, 2012. Labelled under , , , . Feel free to leave a response

1 comments for "കുട്ടികള്‍ക്കായി വേനല്‍ക്കാല ശിബിരം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive