കെട്ടിട വാടക കരാര്‍ - ഷാര്‍ജ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 23, 2012

കെട്ടിട വാടക കരാര്‍ - ഷാര്‍ജ


ഷാര്‍ജ

കെട്ടിട വാടക കരാര്‍ നിയമലംഘനങ്ങള്‍ തടയാന്‍ ഷാര്‍ജ നഗരസഭ നടപടി തുടങ്ങി. കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ഇടനിലക്കാര്‍ വഴി കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കുന്നതു നഗരസഭ തടയും. ലേബര്‍ ക്യാംപുകളും പാര്‍പ്പിട മേഖലകളിലെ കെട്ടിടങ്ങളും വാടകയ്ക്കു നല്‍കുന്നതില്‍ ഇടനിലക്കാര്‍ക്കുള്ള പങ്കു തടയുകയാണു ലക്ഷ്യം. കെട്ടിട സുരക്ഷ ഉറപ്പാക്കുന്നതിനാണു കര്‍ശന നിര്‍ദേശങ്ങളും നിബന്ധനകളും കൊണ്ടുവരുന്നതെന്നു നഗരസഭാ തലവന്‍ സുല്‍ത്താന്‍ അല്‍മുല്ല അറിയിച്ചു.

കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി ഇടനിലക്കാര്‍ വഴി ഫïാറ്റുകള്‍ തരപ്പെടുത്തുന്നതു 2007ലെ രണ്ടാം നമ്പര്‍ വാടക നിയമത്തിനു വിരുദ്ധമാണ്. ലേബര്‍ ക്യാംപുകള്‍ക്കും ബാച്ച്‌ലേഴ്‌സിനും വേണ്ടിയാണു പലരും ഇടനിലക്കാരെ സമീപിക്കുന്നതെന്നു നഗരസഭ കണ്ടെത്തിയിട്ടുണ്ട്. വാടക കരാര്‍ സാക്ഷ്യപ്പെടുത്തേണ്ടവര്‍ കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വിശദാംശങ്ങള്‍ നല്‍കണം. കുടുംബമായി താമസിക്കുന്നവര്‍ കാലാവധിയുള്ള വീസ പതിച്ച പാസ്‌പോര്‍ട്ട് പകര്‍പ്പും വിവാഹ കരാര്‍ പത്രവും സമര്‍പ്പിക്കണം. 4000 ദിര്‍ഹം മാസവേതനം കൈപ്പറ്റുന്നതായി തെളിയിക്കുന്ന തൊഴില്‍ കരാര്‍ കോപ്പിയും നല്‍കണം.

സന്ദര്‍ശകവീസയിലുള്ളവര്‍ക്കു ഫïാറ്റുകള്‍ വാടകയ്ക്കു നല്‍കുന്നതു തടയും. സ്റ്റുഡിയോ ഫ്‌ളാറ്റുകളില്‍ പരമാവധി മൂന്നാളുകള്‍ക്കു മാത്രമേ താമസിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. ഒരു കിടപ്പുമുറിയും ഹാളും ഉള്‍ക്കൊള്ളുന്ന ഫ്‌ളാറ്റില്‍ നാലു മുതല്‍ ആറുവരെ ആളുകള്‍ക്കു താമസിക്കാം. മൂന്നു കിടപ്പുമുറികളുണ്ടെങ്കില്‍ ഒന്‍പതു പേര്‍ക്കു താമസിക്കാമെന്നു നഗരസഭാ തലവന്‍ വ്യക്തമാക്കി.

വാടക കരാര്‍ സംബന്ധിച്ചു ദിനംപ്രതി ഒട്ടേറെ പരാതികള്‍ നഗരസഭയില്‍ ലഭിക്കുന്നതായി അല്‍മുല്ല വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ അവസാനിപ്പിക്കും. കെട്ടിടഉടമയ്ക്കു പിഴ ചുമത്തുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യും.

News Credit : gulf.manoramaonline

About the News

Posted on Saturday, June 23, 2012. Labelled under , . Feel free to leave a response

2 comments for "കെട്ടിട വാടക കരാര്‍ - ഷാര്‍ജ"

  1. Obey the rule & be safe. A must for avoiding overcrowding and misuse.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive