പ്രവേശനോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 05, 2012

പ്രവേശനോത്സവം


ചേര്‍പ്പ്:ബ്ലോക്ക് തലം, ഉപജില്ലാ തലം പ്രവേശനോത്സവം അമ്മാടം ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അശോകന്‍ അധ്യക്ഷയായി. ശിശു സൗഹൃദ വിദ്യാലയം ഒരുക്കുന്നതിനുള്ള ഫണ്ട്, യൂണിഫോം ഫണ്ട്, വിവിധ ഗ്രാന്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മിണി ഗംഗാധരന്‍ സൗജന്യ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ പഠനോപകരണ വിതരണം, സൗജന്യ അരിവിതരണം എന്നിവയും നടന്നു. എ.ഇ.ഒ. കെ.ആര്‍. സേതുമാധവന്‍, ഡയറ്റ് ഫാക്കല്‍റ്റി റോസിലി. ബി.പി.ഒ., യു.കെ. ഹസീന, പി.ടി.എ. പ്രസിഡന്റ് ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ്സ് പി.ബി. രമ, എം.പി.ടി.എ. പ്രസിഡന്റ് സിനിത ദേവരാജ് എന്നിവര്‍ പ്രസംഗിച്ചു. സി.എന്‍.എന്‍. ഗേള്‍സ് എല്‍.പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.ഐ. സോമനാഥന്‍ അധ്യക്ഷനായി. സി.കെ. കൃഷ്ണകുമാര്‍, സി.ജി. നാരായണന്‍കുട്ടി, കെ.കെ. ശങ്കരന്‍, എം.കെ. സരോജിനി, ലില്ലി ഔസേപ്പ്, കെ.വി. ഷീന എന്നിവര്‍ പ്രസംഗിച്ചു. ശ്രീശങ്കര ശിശുവിദ്യാമന്ദിരത്തില്‍ നടന്ന പ്രവേശനോത്സവംം സ്‌കൂള്‍ മാനേജര്‍ പി.ഐ. സോമനാഥന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ്സ് ജയശ്രീ അധ്യക്ഷയായി. മധുരപലഹാരവിതരണവും കലാപരിപാടികളും നടന്നു.
News Source, credit and thanks : Mathrubhumi Online

About the News

Posted on Tuesday, June 05, 2012. Labelled under , . Feel free to leave a response

0 comments for "പ്രവേശനോത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive