മേളപ്പെരുമഴയില്‍ ആറാട്ടുപുഴ ക്ഷേത്രം പ്രതിഷ്ഠാദിനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 23, 2012

മേളപ്പെരുമഴയില്‍ ആറാട്ടുപുഴ ക്ഷേത്രം പ്രതിഷ്ഠാദിനം



ചേര്‍പ്പ്: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം സമ്പന്നമായി. ആയിരങ്ങള്‍ പങ്കെടുത്ത പ്രസാദ ഊട്ട് അഞ്ചാനയോടും പഞ്ചാരിയോടുമുള്ള എഴുന്നള്ളിപ്പ് എന്നിവ പ്രതിഷ്ഠാദിനത്തിന് പൊലിമയേകി. ശ്രീശാസ്താ സംഗീതോത്സവത്തിന് സമാപനം കുറിച്ച് തൃശ്ശൂര്‍ രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചരത്‌നകീര്‍ത്തനാലാപനം നടന്നു.

കളഭാഭിഷേകം, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം നടന്ന ആനയൂട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. നീണ്ട വരിനിന്നാണ് പ്രസാദ ഊട്ടിന് ജനങ്ങള്‍ പങ്കെടുത്തത്.

പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിലായിരുന്നു പഞ്ചാരിമേളം. തലോര്‍ പീതാംബരന്‍, കൊടകര ശിവരാമന്‍ നായര്‍, മത്തിയാംപറമ്പില്‍ മണി തുടങ്ങി പ്രഗത്ഭര്‍ പങ്കെടുത്തു. ക്ഷേത്രം വലംവെച്ചായിരുന്നു എഴുന്നള്ളിപ്പ്. പുതുപ്പള്ളി കേശവന്‍ ശാസ്താവിന്റെ തിടമ്പേറ്റി. മധുരപുറം കണ്ണന്‍, ചിറയ്ക്കല്‍ മഹാദേവന്‍ എന്നീ ആനകള്‍ കൂട്ടാനകളായി. കൂട്ടപ്പറ നിറയ്ക്കലും ഉണ്ടായി.

Source, credits and thanks : mathrubhumi.com/thrissur

About the News

Posted on Saturday, June 23, 2012. Labelled under , . Feel free to leave a response

0 comments for "മേളപ്പെരുമഴയില്‍ ആറാട്ടുപുഴ ക്ഷേത്രം പ്രതിഷ്ഠാദിനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive