സൂര്യതാപവും സൂര്യാഘാതവും - part 2 : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 23, 2012

സൂര്യതാപവും സൂര്യാഘാതവും - part 2കടുത്ത വേനല്‍ച്ചൂട് ശാരീരിക അസ്വസ്ഥതകള്‍ മാത്രമല്ല, തൊഴിലാളികള്‍ക്കു മാനസിക സമ്മര്‍ദവും കൂട്ടുന്നു. മിക്ക തൊഴിലിടങ്ങളിലും ജോലി സ്ഥലത്തെ ആയാസമൊഴിവാക്കാനുള്ള നടപടികളിലാണിപ്പോള്‍. വേനലിനോട് അനുബന്ധിച്ചുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണ നടപടികളും ഊര്‍ജിതം. ചൂടിനൊപ്പമെത്തുന്ന ചില വില്ലന്മാരെ പരിചയപ്പെടാം, കരുതിയിരിക്കാം. 
ഹീറ്റ് സ്ട്രസ്

അസഹ്യമായ ചൂടില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദവും ആയാസവും വര്‍ധിക്കാം. കഠിനാധ്വാനത്തോടൊപ്പം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ക്ഷീണമനുഭവപ്പെടുന്നതും സാധാരണം. ഇതു കൂടിയുണ്ടാകുന്ന രോഗാവസ്ഥയാണു ഹീറ്റ് സ്‌ട്രെസ്. ലോഹ വാര്‍പ്പുശാല, കെമിക്കല്‍ പ്ലാന്റുകള്‍, ബേക്കറികള്‍, വാണിജ്യ കേന്ദ്രങ്ങളിലെ അടുക്കളകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ശരിയായി വിശ്രമിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക, ഇടയ്ക്കു തണുത്ത കാറ്റേല്‍ക്കുക തുടങ്ങിയവയാണു പ്രതിരോധ മാര്‍ഗങ്ങള്‍.
  
  തിണര്‍പ്പ്

ഈര്‍പ്പവും ശക്തമായ ചൂടും ചേര്‍ന്ന കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ചിലരുടെ ദേഹത്തു തിണര്‍പ്പുണ്ടാകാം. ചൊറിച്ചിലും അനുഭവപ്പെടും. തണുത്തവെള്ളത്തില്‍ ശരീരം തുടയ്ക്കുക, കുളിക്കുക, അമിതമായി വിയര്‍ക്കുമ്പോള്‍ വസ്ത്രം മാറുക, എസി മുറികളില്‍ വിശ്രമിക്കുക തുടങ്ങിയവയാണു പരിഹാരം. സൂര്യരശ്മികളുടെ ആഘാതം ഏല്‍ക്കാതിരിക്കാനുള്ള ക്രീമുകള്‍ ഫലപ്രദം. 
  
 ഹീറ്റ് ക്രാംപ്‌സ് 

ശരീരത്തില്‍ നിന്ന് അമിതമായ തോതില്‍ ഉപ്പിന്റെ അംശം നഷ്ടപ്പെടുന്നതോടെ ഉന്മേഷക്കുറവ് ഉണ്ടാകാം. ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നതോടൊപ്പം കൈകാലുകള്‍, വയര്‍ എന്നിടിവങ്ങളിടെ പേശികളില്‍ വലിവ് അനുഭവപ്പെടുന്നതാണു ഹീറ്റ് ക്രാംപ്‌സ്. രക്തസമ്മര്‍ദമില്ലാത്തവര്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്തു കഴിക്കുക. 

 മോഹാലസ്യം 

ശരീരത്തിലെ ജലാംശവും തലച്ചോറിലേക്കുള്ള രക്തപ്രവാഹവും കുറയുന്നതിനാല്‍ മോഹാലസ്യം ഉണ്ടാകാം. രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ തണുത്ത സ്ഥലത്തു വിശ്രമിക്കുകയും ഇറുകിയ വസ്ത്രങ്ങള്‍ മാറ്റി കാറ്റ് കൊള്ളുകയും ചികില്‍സ ഉറപ്പാക്കുകയും വേണം. 

അമിത തളര്‍ച്ച 

ഗുരുതരമായ രോഗാവസ്ഥയാണിത് (ഹീറ്റ് എക്‌സോഷന്‍). ശരീരോഷ്മാവ് 38 ഡിഗ്രിയിലധികം ഉയരുന്നു. നാഡിമിടിപ്പും രക്തസമ്മര്‍ദവും കുറയുന്നു. ഛര്‍ദിയും അതീവ ക്ഷീണവും തലകറക്കവും അനുഭവപ്പെടുന്നതിനൊപ്പം കണ്ണില്‍ ഇരുട്ടു കയറുകയും അമിത ദാഹം തോന്നുകയും അണയ്ക്കുകയും ചെയ്യാം. അടിയന്തര വൈദ്യസഹായം ഉറപ്പാക്കണം. രോഗികളെ ഉടന്‍ തണുത്ത സ്ഥലത്തേക്കു മാറ്റിക്കിടത്തണം. മുറുക്കമുള്ള വസ്ത്രങ്ങള്‍ അയയ്ക്കണം. ശരീരത്തില്‍ വെള്ളം തളിക്കുകയും ഇടവിട്ടു വെള്ളം കുടിക്കാന്‍ കൊടുക്കുകയും വേണം. 

ഹീറ്റ് സ്‌ട്രോക്ക്

അതി ഗുരുതരം. ശരീരത്തില്‍ നിന്ന് വെള്ളവും ലവണവും വന്‍ തോതില്‍ നഷ്ടപ്പെടുകയും വിയര്‍പ്പ് നിലക്കുകയും ചെയ്യുന്നതിനൊപ്പം ശരീരോഷ്മാവ് 41 ഡിഗ്രിയിലധികമാകുകയും ചെയ്യുന്നു. ക്ഷീണിതനാവുകയും മാനസിക നില സമ്മിശ്രമാവുകയും അസാധാരണമായ സ്വഭാവമാറ്റമുണ്ടാകുകയും ചെയ്യാം. നാഡിമിടിപ്പ് കൂടുന്നതിനൊപ്പം ശക്തമായ തലവേദനയും തലകറക്കവും അനുഭവപ്പെടാം. ഉടന്‍ ആശുപത്രിയിലെത്തിക്കണം. കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവര്‍ പരസ്പരം ശ്രദ്ധിക്കുയും ശരീരിക വ്യതിയാനം പരിശോധിക്കുകയും വേണം. 

 News Credit : gulf.manoramaonline

About the News

Posted on Saturday, June 23, 2012. Labelled under , . Feel free to leave a response

1 comments for "സൂര്യതാപവും സൂര്യാഘാതവും - part 2"

  1. Helpful info.Thanks for sharing.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive