ദുരിതത്തിന്റെ കൊടുംവേനല്‍ താണ്ടി ചേര്‍പ്പിലെ നാട്ടുകാര്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, June 04, 2012

ദുരിതത്തിന്റെ കൊടുംവേനല്‍ താണ്ടി ചേര്‍പ്പിലെ നാട്ടുകാര്‍


ചേര്‍പ്പ്: വേനല്‍ക്കാലത്ത് അനാസ്ഥയുടെ അടയാളമായി വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും. കാര്‍മേഘം കണ്ടപ്പോള്‍ സടകുടഞ്ഞെണീറ്റ സംഘടനകള്‍. ചേര്‍പ്പ് മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇത്തവണ കൊടിയ ചൂടിനൊപ്പം ദാഹജലമില്ലാതെ തൊണ്ടവരണ്ട് കഴിയേണ്ട ഗതികേടായിരുന്നു. ചേര്‍പ്പ് തോപ്പ് മേഖലയില്‍ നാലുമാസത്തിലധികമായി പൈപ്പുകളില്‍ വെള്ളമെത്തിയിട്ട്. കിലോമീറ്ററിലധികം താണ്ടി ചുമന്നാണ് ഇവിടെ വെള്ളം കൊണ്ടുവരുന്നത്. മുത്തുള്ളിയില്‍ തെക്കുംപാടം ഭാഗത്ത് ഇതുതന്നെയാണ് സ്ഥിതി. പൂത്തറക്കലില്‍ 'കൂനിന്മേല്‍ കുരു' എന്ന പോലെയായി പമ്പിങ് നിലച്ചത്. അവിടെ പമ്പിങ് നടക്കുമ്പോള്‍പോലും കുടിവെള്ളം വല്ലപ്പോഴുമാണ് കിട്ടിയിരുന്നത്. ആ നാളുകളിലാണ് രണ്ട് സമരങ്ങള്‍ക്ക് ചേര്‍പ്പ് സാക്ഷ്യം വഹിച്ചത്. സമരത്തിന് പിന്നാലെയായിരുന്നു മത്സ്യം ചത്തുപൊന്തിയതിനെ തുടര്‍ന്ന് അവിടെനിന്നുള്ള പമ്പിങ്ങും നിര്‍ത്തിവെച്ചത്. അത് പുനരാരംഭിക്കാന്‍ വേണ്ട അടിയന്തരനടപടിയെടുക്കാതെ മഴ കാത്തിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. മഴയടുക്കാന്‍ നേരത്തെങ്കിലും ശക്തമായ സമരവുമായി രണ്ട് സംഘടനകള്‍ എങ്കിലും ഇടപെട്ടത് മാത്രമാണ് മിച്ചം.

News Source, credit and thanks : Mathrubhumi Online

About the News

Posted on Monday, June 04, 2012. Labelled under , . Feel free to leave a response

0 comments for "ദുരിതത്തിന്റെ കൊടുംവേനല്‍ താണ്ടി ചേര്‍പ്പിലെ നാട്ടുകാര്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive