കാഞ്ചി കാമകോടി പീഠാധിപതിക്ക് കടലാശ്ശേരി ക്ഷേത്രത്തില്‍ വരവേല്‌പ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 19, 2012

കാഞ്ചി കാമകോടി പീഠാധിപതിക്ക് കടലാശ്ശേരി ക്ഷേത്രത്തില്‍ വരവേല്‌പ്




ചേര്‍പ്പ്: കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതീക്ഷേത്രത്തില്‍ കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ക്ക് വരവേല്പ് നല്‍കി. പൂര്‍ണകുംഭം നല്‍കി സ്വാമിയെ സ്വീകരിച്ചു. സ്വാമിയുടെ ക്ഷേത്രദര്‍ശനത്തിനുശേഷം സാംസ്‌കാരിക സമ്മേളനം നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍. ശങ്കര്‍, പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരന്‍, തന്ത്രി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട്, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജന്‍, ക്ഷേത്രം ഭാരവാഹികളായ സി. മുരാരി, കെ. ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേത്രത്തിലെ നവീകരണകലശത്തിന് തുടക്കംകുറിച്ചായിരുന്നു സ്വാമിയുടെ ക്ഷേത്രദര്‍ശനം. നൂറ്റാണ്ടുകള്‍ക്കുശേഷം നടക്കുന്ന യജ്ഞത്തിന് തന്ത്രി കരോളില്‍ ആര്യന്‍ നമ്പൂതിരിയാണ് നേതൃത്വം. 15-ഓളം തന്ത്രിമാര്‍ പങ്കെടുക്കുന്ന യജ്ഞം 28 വരെ തുടരും. ദിവസേന കലാപരിപാടികള്‍, 25ന് പുനഃപ്രതിഷ്ഠ, 28ന് എഴുന്നള്ളിപ്പ്, ഉച്ചതിരിഞ്ഞ് 2ന് പെരുവനം ശങ്കരനാരായണന്റെ പ്രമാണത്തില്‍ പഞ്ചാരിമേളം, അന്നദാനം എന്നിവയുണ്ടാകും.

News Source, credit and thanks : Mathrubhumi Online

About the News

Posted on Tuesday, June 19, 2012. Labelled under , . Feel free to leave a response

0 comments for "കാഞ്ചി കാമകോടി പീഠാധിപതിക്ക് കടലാശ്ശേരി ക്ഷേത്രത്തില്‍ വരവേല്‌പ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive