വിദേശികളുടെ കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 23, 2012

വിദേശികളുടെ കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി.


അബുദാബി:  വിദേശികളുടെ കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31നു മുന്‍പ് വീസാ കാലാവധി തീരുന്ന കുട്ടികള്‍ക്കാണു തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സമയപരിധി കൂട്ടിയത്. ഡിസംബര്‍ 31നു ശേഷം വീസാ കാലാവധി തീരുന്ന 15 വയസ്സിനു താഴെയുള്ളവര്‍ ഒക്‌ടോബറിനു മുന്‍പുതന്നെ കാര്‍ഡിന് അപേക്ഷിക്കണമെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. 

ഈ സമയപരിധി പാലിക്കാത്തവര്‍ക്കു പിഴ ചുമത്തും. അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കാതെ സമയബന്ധിതമായി കുട്ടികളുടെ കാര്‍ഡിന് അപേക്ഷിക്കണമെന്ന് ഇഐഡിഎ ഓര്‍മിപ്പിച്ചു. ഒക്‌ടോബറിനുശേഷവും ഡിസംബറിനു മുന്‍പും വീസാ കാലാവധി തീരുന്നവര്‍ക്കു മാത്രമാണു കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഡിസംബര്‍ വരെ ആക്കിയത്. 

ഈ തീയതിക്കു ശേഷമാണു വീസാ കാലാവധി തീരുന്നതെങ്കില്‍ സാവകാശത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഡിസംബറിനു മുന്‍പ് വീസാ കാലാവധി തീരുന്നവര്‍ ഐഡി കാര്‍ഡിനു രണ്ടു തവണ ഫീസ് അടയ്ക്കുന്നത് ഒഴിവാക്കാനാണ് ഇളവു നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കാന്‍ പഴയ കാര്‍ഡ് കാണിക്കണം. സ്വതന്ത്ര പാസ്‌പോര്‍ട്ടുമായാണ് അപേക്ഷകള്‍ രൂപപ്പെടുത്തേണ്ടത്. 

പ്രാഥമിക അപേക്ഷ അയയ്ക്കാന്‍ കുട്ടികള്‍ ടൈപ്പിങ് സെന്ററുകളില്‍ ഹാജരാകേണ്ടതില്ല. വീസ പതിച്ച പാസ്‌പോര്‍ട്ടിനു പുറമേ മാതാപിതാക്കളുടെ ഐഡി കാര്‍ഡ് പകര്‍പ്പുകളും അപേക്ഷയോടൊപ്പം നല്‍കണം. പശ്ചാത്തലം വെള്ള നിറത്തിലുള്ള ഫോട്ടോയാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്.

News Credit : gulf.manoramaonline

About the News

Posted on Saturday, June 23, 2012. Labelled under , . Feel free to leave a response

1 comments for "വിദേശികളുടെ കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി."

  1. I salute UAE Government

    Hurry, apply immediately and respect the rules and regulations.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive