ഹൈടെക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് - കമ്പ്യൂട്ടര്‍വത്കൃത വാഹനപരിശോധന എല്ലാ ജില്ലകളിലേക്കും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 09, 2012

ഹൈടെക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് - കമ്പ്യൂട്ടര്‍വത്കൃത വാഹനപരിശോധന എല്ലാ ജില്ലകളിലേക്കും

കോഴിക്കോട്: ചേവായൂര്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച കമ്പ്യൂട്ടര്‍വത്കൃത വാഹനപരിശോധനാകേന്ദ്രവും ഓട്ടോമേറ്റഡ് ഡ്രൈവിങ്‌ടെസ്റ്റ് ട്രാക്കും വൈദ്യുതി- ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഈ സംവിധാനം എല്ലാജില്ലയിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത പരിശോധനാകേന്ദ്രമാണ് ചേവായൂരിലേത്. വാഹനക്ഷമതയുമായി ബന്ധപ്പെട്ട ഏഴ് പരിശോധനകളാണ് പുതിയകേന്ദ്രത്തില്‍ നടക്കുക. പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ ഫലവും ലഭിക്കും.

ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നടപ്പില്‍ വരുന്നതോടെ, ലൈസന്‍സ് പരീക്ഷ നടക്കുമ്പോള്‍ ട്രാക്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ല. ട്രാക്കില്‍ സ്ഥാപിച്ച പത്തോളം ക്യാമറകള്‍വഴി കണ്‍ട്രോള്‍റൂമിലിരുന്നാണ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് വിലയിരുത്തുന്നത്. ലൈറ്റ്‌വെയ്റ്റ് മോട്ടോര്‍ വാഹനങ്ങള്‍ എച്ച് ട്രാക്കില്‍ വാഹനമോടിക്കുന്നതിനുപുറമെ ഗ്രാഡിയന്റ്, പാര്‍ക്കിങ്ട്രാക്കുകളിലും വണ്ടിയോടിക്കണം. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വിശദമായ കാരണങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും. ഈ സംവിധാനത്തോടെ ലൈസന്‍സ് വിതരണത്തിലെ അഴിമതി തടയാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.വാഹനപരിശോധനയിലോ ഡ്രൈവിങ് ടെസ്റ്റിലോ പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥരെ പഴിചാരുന്നതാണ് പതിവ്. മിക്ക പരാതികളിലും കഴമ്പുണ്ടാവാറില്ല. പുതിയ സംവിധാനം നടപ്പില്‍വരുന്നതോടെ ടെസ്റ്റ് പൂര്‍ത്തിയായ ഉടനെ കമ്പ്യൂട്ടറില്‍നിന്നും ഫലം എടുത്തു നല്കാന്‍ സാധിക്കും. പരാജയ കാരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുന്നതിനാല്‍ കൂടുതല്‍ പരാതികള്‍ക്ക് ഇടയില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിവര്‍ഷം 4000ത്തോളം പേര്‍ അപകടത്തില്‍ മരിക്കുന്നുണ്ട്. 35,000-40,000 പേര്‍ക്ക് പരിക്കേല്‍ക്കുന്നു.നിയമങ്ങള്‍ കൃത്യമായി പരിപാലിച്ചാല്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാം-മന്ത്രി പറഞ്ഞു. പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് താത്പര്യപ്പെടുന്ന ഡ്രൈവിങ് അറിയാത്തവരും ചില ഉദ്യോഗസ്ഥരും പുതിയ പദ്ധതി കേടുവരുത്താന്‍ ശ്രമിച്ചാല്‍ ചെറുക്കണമെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.


News Source, credit and thanks : Mathrubhumi Online

About the News

Posted on Saturday, June 09, 2012. Labelled under , . Feel free to leave a response

2 comments for "ഹൈടെക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് - കമ്പ്യൂട്ടര്‍വത്കൃത വാഹനപരിശോധന എല്ലാ ജില്ലകളിലേക്കും"

  1. njaan oru bus odikkaan license edukkaam ennu vicharichu irikkukayaayirunnu. appozha ivarude puthiya reethikal.. ini entha cheyya..bag edukkaan ulla license edukkaam alle.

  2. ഇതിന്ടെ പരിപ്പ് എപ്പോ എടുത്തു എന്ന് ചോദിച്ചാല്‍മതി !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive