സ്ത്രീകള്‍ മദ്യവില്‌പനശാലയിലെ ക്യൂവില്‍; പുരുഷകേസരികള്‍ പതുങ്ങി സ്ഥലംവിട്ടു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 27, 2012

സ്ത്രീകള്‍ മദ്യവില്‌പനശാലയിലെ ക്യൂവില്‍; പുരുഷകേസരികള്‍ പതുങ്ങി സ്ഥലംവിട്ടു


സ്ത്രീകള്‍ മദ്യവില്‌പനശാലയിലെ ക്യൂവില്‍; പുരുഷകേസരികള്‍ പതുങ്ങി സ്ഥലംവിട്ടു
Posted on: 27 Jun 2012


കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്തെ ബിവറേജസ് റീട്ടെയില്‍ മദ്യവില്പനശാലയ്ക്ക് മുന്നില്‍ ചൊവ്വാഴ്ച രാവിലെ തന്നെയെത്തിയ പുരുഷകേസരികള്‍ ശരിക്കും ഞെട്ടി. ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവരും മറ്റ് പ്രദേശവാസികളും ഈ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു.

തങ്ങള്‍ സ്ഥിരമായി രാവിലെയും വൈകീട്ടും അണിനിരക്കാറുള്ള ക്യൂവില്‍ സ്ത്രീകളുടെ നീണ്ട നിര. ആദ്യം കാര്യമറിയാതെ വീര്യം വാങ്ങാനെത്തിയ പുരുഷകേസരികള്‍ അല്പം അകലെ മാറിനിന്നു. പിന്നെ കാര്യം മനസ്സിലായതോടെ പലരും പതുക്കെ സ്ഥലംവിട്ടു. മറ്റുചിലര്‍ ധീരത പ്രകടിപ്പിച്ച് ക്യൂവില്‍ എത്തി. ഇവരെ അമ്മമാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതംഗീകരിച്ച് ക്യൂവിലുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു.

ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മദ്യനിരോധനസമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണപുരത്തെ റീട്ടെയില്‍ മദ്യഷാപ്പിന് മുന്നില്‍ ശ്രദ്ധേയമായ സമരം നടത്തിയത്.

സ്ത്രീകള്‍ മദ്യഷാപ്പിലെ ക്യൂവില്‍ വന്നതോടെ മദ്യം വാങ്ങാനെത്തിയ പലരും ഒന്നുമറിയാത്തപോലെ സ്ഥലംവിടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മേഖലയില്‍ വന്‍തോതില്‍ മദ്യവില്പന നടക്കുന്ന സ്ഥലമാണിത്. വൈകിട്ട് പലപ്പോഴും കടയുടെ മുന്‍ഭാഗത്തെ ദേശീയപാതയില്‍പോലും തിരക്കുകാരണം ഗതാഗതസ്തംഭനം വരെ ഉണ്ടാകും. എന്നാല്‍ സമരം അരങ്ങേറിയ ചൊവ്വാഴ്ച കടയിലെ വില്പനയിലും ഗണ്യമായ കുറവുണ്ടായി. അമ്മമാരെ സംഘടിപ്പിച്ച് നടത്തിയ പ്രാര്‍ഥനാ പ്രബോധന സത്യാഗ്രഹം വേറിട്ട അനുഭവമായി. സത്യാഗ്രഹം മദ്യനിരോധനസമിതി വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ആനന്ദവല്ലി ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഇസാബിന്‍ അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി. സുജാത ശ്രീധരന്‍, എ.എസ്. സുഹറ, കെ.ഡി. കൊച്ചുമ്മാണി, റുഖിയ സെയ്തുമുഹമ്മദ്, മജീദ് ചക്കാലയ്ക്കല്‍, പുഷ്‌കല വേണുരാജ്, നെജു ഇസ്മായില്‍, കെ.എ. ഗബ്രിയേല്‍, പി.ടി. മാര്‍ട്ടിന്‍, പി.എ. കുട്ടപ്പന്‍, യു.എ. മുഹമ്മദാലി, സി.എം. അബുറഹിമാന്‍കുട്ടി, നൗഷാദ് പുല്ലൂറ്റ്, പി.കെ. ധര്‍മ്മരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉള്ളടക്കം,ഫോട്ടോ ക്രെഡിറ്റ്‌:മനോരമ ഓണ്‍ ലൈന്‍

About the News

Posted on Wednesday, June 27, 2012. Labelled under , . Feel free to leave a response

3 comments for "സ്ത്രീകള്‍ മദ്യവില്‌പനശാലയിലെ ക്യൂവില്‍; പുരുഷകേസരികള്‍ പതുങ്ങി സ്ഥലംവിട്ടു"

  1. Well Done Ladies ! ! ! Hats Off ! ! !

  2. ചില കാര്യങ്ങള്‍ വളരെ വേഗം നടപ്പിലാക്കാം .................
    ചില ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മതി ...................

    മറ്റു പ്രധാന കേന്ദ്രങ്ങളിലും പരീക്ഷിക്കാവുന്നതാണ് ...............
    എല്ലാവിധ ഭാവുകങ്ങളും ...................

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive