വിമാനം വൈകിയാല്‍ സൗദിയില്‍ നഷ്ടപരിഹാരത്തിന് വ്യവസ് ഥ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 30, 2012

വിമാനം വൈകിയാല്‍ സൗദിയില്‍ നഷ്ടപരിഹാരത്തിന് വ്യവസ് ഥ


ജിദ്ദ * വിമാനസര്‍വീസുകള്‍ വൈകുകയോ മുടങ്ങുകയോ ചെയ്താല്‍ വിമാനക്കമ്പനി യാത്രക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നു സൗദിയില്‍ വ്യവസ്ഥ വരുന്നു. ഉപഭോക്തൃസംരക്ഷണച്ചട്ട പ്രകാരമാണു ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ (ജിഎസിഎ) നടപടി. 

വിമാന സര്‍വീസുകള്‍ വൈകിയാല്‍ കമ്പനി ഒരുമാസത്തിനകം യാത്രക്കാരനു നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരത്തുക ജിഎസിഎ നിശ്ചയിക്കും. നിശ്ചിതസമയത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പിറ്റേന്നു മുതല്‍ ഓരോ ദിവസവും 1500 സൗദി റിയാല്‍ (ഏകദേശം 22,500 രൂപ) വീതം നല്‍കേണ്ടി വരും. വിമാനം വൈകുന്നതും റദ്ദാക്കുന്നതും ലഗേജുകള്‍ നഷ്ടപ്പെടുന്നതും മറ്റും സംബന്ധിച്ചു ജിഎസിഎയ്ക്കു ദിവസവും നാലു മുതല്‍ ആറു വരെ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരത്തിലധികം പരാതികള്‍ ഇപ്പോള്‍ അതോറിറ്റിയുടെ പരിഗണനയിലാണ്. 

യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റും അതോറിറ്റി വൈകാതെ ആരംഭിക്കും. ഇതു വിവിധ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുമായും ബന്ധപ്പെടുത്തും. വിമാനങ്ങള്‍ വൈകുകയാണെങ്കില്‍ ബന്ധപ്പെട്ട കമ്പനി യാത്രക്കാര്‍ക്കു ഭക്ഷണവും താമസസൗകര്യവും ഒരുക്കണം. സര്‍വീസ് റദ്ദാക്കല്‍ കുറയ്ക്കണമെന്നും അഥവാ റദ്ദാക്കിയാല്‍ തന്നെ ടിക്കറ്റെടുത്തവരെ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു 

 ക്രെഡിറ്റ്‌: മനോരമ ഓണ്‍ലൈന്‍/പ്രവാസി ന്യൂസ്‌ 30.06.12

About the News

Posted on Saturday, June 30, 2012. Labelled under , . Feel free to leave a response

3 comments for "വിമാനം വൈകിയാല്‍ സൗദിയില്‍ നഷ്ടപരിഹാരത്തിന് വ്യവസ് ഥ"

  1. It is really good news, but will they (Airline companies) adhere to this guideline? Let's wait & see..

  2. Gopinathan(Gopu)

    very good

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive