മദ്യപാനം പോലിസ് സ്റ്റേഷന്‍ കയറുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 30, 2012

മദ്യപാനം പോലിസ് സ്റ്റേഷന്‍ കയറുന്നു


തൃശൂര്‍ * 

മദ്യപാനം സമൂഹത്തെ പിടിമുറുക്കുമ്പോള്‍ മദ്യപിച്ചു സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ കോടതി കയറുന്നു. തൃശൂര്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ കണക്കുകളാണ് ഇതിനു സാക്ഷി. 

ഇവിടെ ഇതുവരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട 45 കേസുകളില്‍ 41 എണ്ണവും മദ്യപാനവുമായി ബന്ധപ്പെട്ട കേസുകളാണ്.കുറ്റകരമായ രീതിയില്‍ മദ്യപിച്ചതിനോ മദ്യപിച്ചു സ്ത്രീകളെ മര്‍ദിച്ചതിനോ മദ്യപിച്ചു വാഹനമോടിച്ചതിനോ ചാര്‍ജ് ചെയ്യപ്പെട്ട കേസുകളാണ് 41 എണ്ണവും. ഇതിലൊരു കേസിലെ പ്രതി മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ സ്ത്രീക്കെതിരെയാണെന്നതാണ് കൗതുകകരം. 

 മദ്യപിച്ച് ഉണ്ടാകുന്ന കുടുംബപ്രശ്‌നങ്ങള്‍ക്ക് ഈ കണക്കുകള്‍ സാക്ഷി. കേസുകള്‍ 45 ആണെങ്കിലും നാലുമാസം കൊണ്ട് 226 പരാതികളും ലഭിച്ചിട്ടുണ്ട്. വളയിട്ട കൈകളില്‍ ലാത്തിപിടിക്കുമ്പോള്‍ അതില്‍ സ്ത്രീ പുരുഷ വിവേചനം ഒട്ടും പാടില്ലെന്ന് സ്‌റ്റേഷന്‍ എസ്‌ഐ എ.പി. ദേവി പറയുന്നു. മറ്റു സ്‌റ്റേഷനുകളെപ്പോലെ എല്ലാവിധ കേസുകളും എടുക്കാനുള്ള അധികാരം ഈ സ്‌റ്റേഷനുമുണ്ട്. ഇവിടെ എടുക്കപ്പെടുന്ന പല കേസുകളിലും പരാതിക്കാരും എതിര്‍കക്ഷികളും സ്ത്രീകളാണ്. മദ്യലഹരിയില്‍ കുടുംബത്തില്‍ കലഹമുണ്ടാക്കിയാല്‍ ആദ്യം പൊലീസ് സ്‌റ്റേഷനിലും പിന്നെ കോടതിയിലും പിന്നാലെ ജയിലിലും പോകാം എന്ന് വനിതാ പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. സ്ത്രീകള്‍ പ്രതികളായ നാല് ക്രിമിനല്‍ കേസുകളും ഈ സ്‌റ്റേഷനിലുണ്ട്. 

 ക്രെഡിറ്റ്‌: മനോരമ ഓണ്‍ലൈന്‍ :30.06.12

About the News

Posted on Saturday, June 30, 2012. Labelled under , . Feel free to leave a response

0 comments for "മദ്യപാനം പോലിസ് സ്റ്റേഷന്‍ കയറുന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive