ചെറുവത്തേരി ക്ഷേത്രം പുനഃപ്രതിഷ്ഠ : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 27, 2012

ചെറുവത്തേരി ക്ഷേത്രം പുനഃപ്രതിഷ്ഠ


ചെറുവത്തേരി ക്ഷേത്രം പുനഃപ്രതിഷ്ഠ
Posted on: 27 Jun 2012


ചേര്‍പ്പ്:ചെറുവത്തേരി കീഴേതൃക്കോവില്‍ ബാലസുബ്രഹ്മണ്യസ്വാമിയുടെ പുതുക്കിപ്പണിത ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. ജൂണ്‍ 29 നാണ് പ്രതിഷ്ഠ. രാവിലെ 6.30 നും 7.20 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി ഇളങ്ങള്ളൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് നാദസ്വരം, കാവടിയാട്ടം. അന്നദാനം എന്നിവ നടക്കും.

12 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ശില്പികളെയും ആചാരിമാരെയും ആദരിക്കുമെന്ന് സമിതി പ്രസിഡന്റ് വി.വി. സുരേഷ്‌കുമാര്‍, സെക്രട്ടറി കെ.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ഒട്ടേറെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച സുരേഷ് നാഗര്‍കോവില്‍ ആണ് ശില്പി. മരപ്പണി, ചെമ്പോലമേയല്‍ എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. തങ്കമണി ആചാരിയും ബാബു കാരാപ്പിള്ളിയും ചേര്‍ന്നാണ്.

credits: Mathrubhumionline - 27.06.12 

About the News

Posted on Wednesday, June 27, 2012. Labelled under , . Feel free to leave a response

0 comments for "ചെറുവത്തേരി ക്ഷേത്രം പുനഃപ്രതിഷ്ഠ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive