വല്ലച്ചിറയില്‍ മാലിന്യം തട്ടി; നാട്ടുകാരുടെ പ്രതിഷേധം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 28, 2012

വല്ലച്ചിറയില്‍ മാലിന്യം തട്ടി; നാട്ടുകാരുടെ പ്രതിഷേധം


വല്ലച്ചിറയില്‍ മാലിന്യം തട്ടി; നാട്ടുകാരുടെ പ്രതിഷേധം
Posted on: 28 Jun 2012


ചേര്‍പ്പ്: വല്ലച്ചിറ വില്ലേജ് ഓഫീസിനടുത്ത മൈതാനത്ത് മാലിന്യം തട്ടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. വല്ലച്ചിറ വ്യവസായകേന്ദ്രം കെട്ടിടത്തില്‍ സൂക്ഷിക്കുന്ന മാലിന്യച്ചാക്കുകളാണ് ബുധനാഴ്ച സന്ധ്യയോടെ ഇവിടെ തട്ടിയത്. മാസങ്ങള്‍ക്കുമുമ്പ് ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് എന്ന സംഘടനയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജനപദ്ധതിക്ക് പഞ്ചായത്ത് നീക്കം നടത്തിയിരുന്നു. വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ കെട്ടിടത്തിലെ ഒരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്. വല്ലച്ചിറ ചാപ്പക്കായല്‍ പാടശേഖരത്തിന്റെ നെല്‍വിത്ത് സൂക്ഷിക്കാന്‍ മുറി വൃത്തിയാക്കിയതിനെ തുടര്‍ന്നാണ് മാലിന്യം മൈതാനത്തിലേക്ക് നീക്കിയത്. ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, ഹോട്ടല്‍, വില്ലേജ് ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മാലിന്യം തട്ടിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 

credits: mathrubhumionline.com 

About the News

Posted on Thursday, June 28, 2012. Labelled under , . Feel free to leave a response

0 comments for "വല്ലച്ചിറയില്‍ മാലിന്യം തട്ടി; നാട്ടുകാരുടെ പ്രതിഷേധം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive