ആദ്യസഹായം പോലീസില്‍ നിന്ന് രോഗികളായ സഹോദരങ്ങള്‍ക്ക് സാന്ത്വനവുമായി നാട്ടുകാര്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 26, 2012

ആദ്യസഹായം പോലീസില്‍ നിന്ന് രോഗികളായ സഹോദരങ്ങള്‍ക്ക് സാന്ത്വനവുമായി നാട്ടുകാര്‍

ആദ്യസഹായം പോലീസില്‍ നിന്ന് രോഗികളായ സഹോദരങ്ങള്‍ക്ക് സാന്ത്വനവുമായി നാട്ടുകാര്‍
Posted on: 26 Jun 2012

ചേര്‍പ്പ്: കരള്‍ രോഗം ബാധിച്ച കൊച്ചുസഹോദരങ്ങളെ രക്ഷിക്കാനായി നാട് ഒറ്റമനസ്സായി രംഗത്തിറങ്ങി. കാക്കിയിട്ട കരങ്ങള്‍ സമാഹരിച്ച തുക കുട്ടികളുടെ കുടുംബത്തിന് കൈമാറിയായിരുന്നു തുടക്കം. ഇത് ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആരംഭം കൂടിയായി.

ഊരകം ചെറുവത്തൂര്‍പറമ്പില്‍ ശിവദാസന്റെ മക്കളായ ശ്രീജിത്തിനും സൂരജിനുമാണ് വില്‍സണ്‍ ഡിസീസ് എന്ന കരള്‍രോഗം ബാധിച്ച് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി വേണ്ടത്. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ ചേര്‍ന്ന് ശ്രീജിത്ത്-സൂരജ് ചികിത്സാ സഹായനിധി രൂപവത്കരിച്ചിരുന്നു. എസ്.ബി.ടി. ഊരകം ശാഖയില്‍ 67186648010 എന്ന നമ്പറിലും ഊരകം സഹകരണബാങ്കില്‍ 6894 എന്ന നമ്പറിലും അക്കൗണ്ട് തുടങ്ങി.

യോഗത്തില്‍ പങ്കെടുത്ത ജനമൈത്രി പോലീസ് ഈ കൊച്ചുസഹോദരങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഇതിന്റെ ആദ്യപടിയായി പോലീസുകാര്‍ സ്വയം സമാഹരിച്ച 5000 രൂപ ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ മുറ്റത്ത് നടന്ന ചടങ്ങില്‍ കൈമാറി. എസ്‌ഐ എന്‍.എ. ടോമിയാണ് ആ കുടുംബത്തിന് തുക കൈമാറിയത്. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരും ചടങ്ങില്‍വെച്ച് തന്റെ സംഭാവന കുടുംബത്തിന് കൈമാറി.

കെ.കെ. കൊച്ചുമുഹമ്മദ്, ജനപ്രതിനിധികളായ അഡ്വ. താര മണികണ്ഠന്‍, വത്സല ശങ്കരന്‍, കെ.കെ.ജോസ്, സലിം, ലില്ലി ഔസേപ്പ്, ഉമേഷ്, ജെന്‍സന്‍ ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനമൈത്രി പോലീസ് ഈ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളുകളെ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം ഉടന്‍ തുടങ്ങും. റിയാലിറ്റി ഷോകളില്‍ ശ്രദ്ധേയരായ ചേര്‍പ്പിലെ കലാകാരന്മാരെയും പോലീസ് ഓര്‍ക്കസ്ട്രയെയും ഉള്‍ക്കൊള്ളിച്ച് ഒരു ഷോ നടത്തി ഫണ്ട് ശേഖരിക്കാനും ഉദ്ദേശ്യമുണ്ട്.

കൂലിത്തൊഴിലാളിയായ ശിവദാസന്റെ തുച്ഛമായ വരുമാനംകൊണ്ടാണ് മൂന്ന് മക്കള്‍ അടങ്ങുന്ന അഞ്ചംഗകുടുംബം കഴിയുന്നത്.

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ശ്രീജിത്ത് മികച്ച വിജയം നേടി. സൂരജ് ചേര്‍പ്പ് ഗവ. സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.

ഈ കുട്ടികളുടെ ചികിത്സക്കായി ഇപ്പോള്‍ ഒരു മാസം 15,000 രൂപയോളം ചെലവുണ്ട്. മൂത്തമകന്‍ പ്രാരബ്ധം മൂലം പ്ലസ്ടുവിന് ശേഷം പഠിപ്പ് നിര്‍ത്തി. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ചെയര്‍മാനായും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി. ഉമേഷ് കണ്‍വീനറുമായാണ് കമ്മിറ്റി രുപവത്കരിച്ചിരിക്കുന്നത്. കൂടുതല്‍ ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കുടുംബം.

credits: Mathrubhumi on line/ news - 
Notified to us by Mr. Ajit P Menon

About the News

Posted on Tuesday, June 26, 2012. Labelled under , . Feel free to leave a response

2 comments for "ആദ്യസഹായം പോലീസില്‍ നിന്ന് രോഗികളായ സഹോദരങ്ങള്‍ക്ക് സാന്ത്വനവുമായി നാട്ടുകാര്‍"

  1. IT IS MUCH REGRET THERE IS NO RESPONSE/COMMENT FROM ANY URAKAM MEMBERS???????????????????

  2. നമ്മള്‍ എന്തെങ്കിലും ചെയ്തെ പറ്റു..
    എല്ലാരും ഒത്തു ഒരു സംഖ്യ അയക്കാം ....ഞങ്ങള്‍ സഹകരിക്കാം.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive