കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ കുട്ടനെല്ലൂര്‍ കെ.കെ.ആര്‍. പത്മനാഭന്‍ ചരിഞ്ഞു. : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, June 17, 2012

കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ കുട്ടനെല്ലൂര്‍ കെ.കെ.ആര്‍. പത്മനാഭന്‍ ചരിഞ്ഞു.

കുട്ടനെല്ലൂര്‍: ഉത്സവംകഴിഞ്ഞ് മടങ്ങുമ്പോള്‍ കാലൊടിഞ്ഞ് ചികിത്സയിലായിരുന്ന കൊമ്പന്‍ കുട്ടനെല്ലൂര്‍ കെ.കെ.ആര്‍. പത്മനാഭന്‍ ചരിഞ്ഞു.

ഉടമ കാക്കനാട്ട് രവീന്ദ്രനാഥിന്റെ വീട്ടുപറമ്പില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം. 46 വയസായിരുന്നു. കഴിഞ്ഞ മെയ് 25ന് മംഗലം അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇടഞ്ഞോടിയ ആനയ്ക്ക് സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ കാല്‍ കുടുങ്ങി പരിക്കേറ്റു. തിരിച്ച് തൃശ്ശൂരിലെത്തിച്ചിട്ടും അവസ്ഥ മെച്ചപ്പെട്ടില്ല. രണ്ടുകാലുകളും നിലത്ത് കുത്താനാവാത്ത സ്ഥിതിയിലായിരുന്നു. കാലിന് പ്രത്യേകം ആവരണം ഉണ്ടാക്കിയും ശയ്യാവ്രണം ഉണ്ടാകാതിരിക്കാന്‍ റബര്‍ട്യൂബില്‍ ചൂടുവെള്ളം നിറച്ച് വൈയ്‌ക്കോല്‍ ചാക്കില്‍ കിടത്തിയുമായിരുന്നു പരിചരണം. എഴുന്നേല്‍പ്പിച്ച് താങ്ങിനിര്‍ത്താനായി തുറമുഖത്ത് കണ്ടയിനറുകള്‍ ഇറക്കുന്ന ബലമുള്ള നെറ്റ് കൊണ്ടുവന്നു. രണ്ടു വട്ടം ക്രെയിന്‍ ഉപയോഗിച്ച് ആനയെ എഴുന്നേല്‍പ്പിച്ചെങ്കിലും കാല് നിലത്ത് കുത്താനായില്ല. ആനയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന വീട്ടുകാര്‍ മൃത്യുഞ്ജയ ഹോമമടക്കം ധാരാളം പൂജകളും വഴിപാടുകളും നടത്തി. എങ്കിലും പത്മനാഭന്‍ അവരെ വിട്ടുപിരിഞ്ഞു. കിരങ്ങാട്ട് മനയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് മാത്രം വാങ്ങിയ ആന ചുരുങ്ങിയ കാലംകൊണ്ട് വീട്ടുകാരുടെ കണ്ണിലുണ്ണിയായി. വീട്ടിലെത്തിയാല്‍ ആരെങ്കിലും മധുരം നല്‍കാതെ അത് തളയ്ക്കുന്ന സ്ഥലത്തേക്ക് മാറിയിരുന്നില്ല. അവശനായി കിടക്കുമ്പോളും അവര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ മടി കാട്ടിയില്ല. തൃശ്ശൂര്‍ പൂരത്തിന് സ്ഥിരമായി പാറമേക്കാവിന്റെ എഴുന്നള്ളത്തിന് പത്മനാഭന്‍ ഉണ്ടാകും.

കഴിഞ്ഞ ആറാട്ടുപുഴ പൂരത്തിന് പൂരപ്പറമ്പിലേക്ക് ഊരകത്തമ്മയുടെ തിടമ്പേറ്റി.

തൃശൂര്‍, പാലക്കാട് ജില്ലകളിലെയും തെക്കന്‍ജില്ലകളിലെയും പല ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും പങ്കാളിയായിരുന്നു ഈ കൊമ്പന്‍. വെറ്ററിനറി ഡോക്ടര്‍മാരായ രാജീവിന്റെയും ഗിരിദാസിന്റെയും നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കാനായി വാളയാറിലേക്ക് കൊണ്ടുപോയി.

News Source, credit and thanks : Mathrubhumi Online

About the News

Posted on Sunday, June 17, 2012. Labelled under , . Feel free to leave a response

0 comments for "കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ കുട്ടനെല്ലൂര്‍ കെ.കെ.ആര്‍. പത്മനാഭന്‍ ചരിഞ്ഞു."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive