വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 09, 2012

വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്‌സ് വിദേശത്ത് ജോലിചെയ്യുന്ന മലയാളികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്​പരിരക്ഷയോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഇതിനുള്ള അപേക്ഷ 13 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പ്രത്യേക ക്യാമ്പില്‍ സ്വീകരിക്കും. അപേക്ഷാഫോറം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍നിന്നും നോര്‍ക്ക റൂട്‌സിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ പാസ്‌പോര്‍ട്ട് , വിസ എന്നിവയുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതംസമര്‍പ്പിക്കണം. അപേക്ഷാഫീസ് 300 രൂപയാണ്. ബന്ധുക്കള്‍ മുഖേനയും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ 0484-2371819, 2371830 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭിക്കും.
Credit and thanks to : മാതൃഭൂമി ഈ വാര്‍ത്ത ചൂണ്ടി കാണിച്ചു തന്നുന്നത് - രതി മുരളി

About the News

Posted on Saturday, June 09, 2012. Labelled under , . Feel free to leave a response

0 comments for "വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive