ബാലാ - ഒരു രണ്ടെണ്ണം എടുക്കാനുണ്ടോ ? : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 05, 2012

ബാലാ - ഒരു രണ്ടെണ്ണം എടുക്കാനുണ്ടോ ?


രണ്ടാം ഭാഗം .....

മൂന്നാം ഭാഗം.....അങ്ങനെ ആ മാധ്യമ പടയുടെ നടുവില്‍ നിന്ന് സമയം പോയത് തിരിച്ചറിഞ്ഞ ഞാന്‍ ഒരു വിധം അവരോടു യാത്ര പറഞ്ഞു അവിടെ നിന്ന് തടി തപ്പി. അപ്പോഴും.. ഓരോരുത്തര്‍ ആയി ഇനി ചേട്ടന്റെ അടുത്ത പ്ലാന്‍ എന്താ, വീണ്ടും തിരിച്ചു പോകുന്നുണ്ടോ എന്നൊക്കെ ചോദിച്ചു ഓരോരുത്തര്‍ പിന്നാലെ ഉണ്ടായിരുന്നു.

ഒരു വിധത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടത്തിലേക്ക് എത്തി. എത്ര കാലമായി നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ കണ്ടിട്ട്. ട്രെയിനില്‍ യാത്ര ചെയ്തിട്ട്... ഈ ഒരു കാരണം കൊണ്ട് തൃശൂര്‍ സ്റ്റേഷന്‍ വീണ്ടും കാണാന്‍ പറ്റി. പുറത്തു വന്നു എല്ലാ ഇടത്തും കണ്ണോടിച്ചു. വീട്ടുകാരോ നാട്ടുകാരോ കൂട്ടുകാരോ ആരും അവിടെ ഇല്ല. പരിചയം ഉള്ള ഒരു മുഖവും അവിടെ കാണാനില്ല. മാധ്യമങ്ങളുടെ തിരക്കില്‍ നിന്ന് ഒഴിഞ്ഞു യാത്രക്കാരുടെ വരവും പോക്കും ശക്തിയായി ഉള്ള ആ കവാടത്തില്‍ നിന്നപ്പോള്‍ താനും ആയിരത്തില്‍ ഒരുവന്‍.. ഏതോ ഒരു നാട്ടില്‍ നിന്ന് ദീര്‍ഘമായ യാത്ര ചെയ്തു തൃശൂര്‍ വന്നിറങ്ങിയ ഏതോ ഒരുവന്‍....

സാര്‍ ടാക്സി വേണോ.? സാര്‍ കൂലി.... അങ്ങനെ പോയി അവിടെ ഉള്ള സ്ഥിരം കക്ഷികളുടെ ചോദ്യങ്ങള്‍... പെട്ടിയും കയ്യിലെ ബാഗും കണ്ട ഒരു റെയില്‍വേ പോര്‍ട്ടര്‍ വന്നു ചോദിച്ചു... സാറേ ഡോളര്‍ ഉണ്ടോ കയ്യില്‍.. നല്ല റേറ്റ് തരാം. ഒറിജിനല്‍ നോട്ട് പുത്തന്‍... പുറമേ മറ്റാര് തരുന്നതിലും നല്ല റേറ്റ് ഞാന്‍ തരാം.

കക്ഷത്തിലെ ബാഗ്‌ ഒന്നും കൂടി മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു, ഹേയ്യ്‌, നിങ്ങളുടെ റേറ്റ് വളരെ കുറവാണ്. എന്റെ കയ്യില്‍ ഡോളര്‍ ഉണ്ട് പക്ഷെ ഇത്ര കുറച്ചു തരാന്‍ എനിക്ക് വയ്യ.... എന്ന് പറഞ്ഞു അവരോടു തടി തപ്പി, കുറച്ചു ഒഴിഞ്ഞ ഭാഗത്തേക്ക് പെട്ടിയും എടുത്തു കൊണ്ട് മാറി നിന്നു. ഡോളര്‍ പോയി തന്നെ ഷര്‍ട്ടിന്റെ കോളര്‍ പോലും ശരിക്ക് ഇല്ലാതായി തിരിച്ചെത്തിയ തന്റെ സ്ഥിതി തനിക്കല്ലേ അറിയൂ.

കുറച്ചു നേരം കൂടി അവിടെ എല്ലാം വിശദമായി കണ്ണോടിച്ചു നോക്കി...തന്നെ ആര്‍ക്കും വേണ്ടാതായോ?

അങ്ങനെ ചിന്തകള്‍ പലതായി. തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഉന്മേഷവും ഉണര്‍വും എല്ലാം തന്നത്താന്‍ ചോര്‍ന്നു തുടങ്ങി...

അവര്‍ കാലത്ത് തൊട്ടു തന്നെ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ ആരോ പറഞ്ഞു... ആ സ്പെഷ്യല്‍ ട്രെയിന്‍ നിങ്ങള്‍ അന്വേഷിച്ചു വന്ന ആള്‍ ഇല്ല എന്ന്. എന്നെ പൊതിഞ്ഞു നിന്ന മാധ്യമ പട കാരണം അവര്‍ക്ക് എന്നെ കാണാനും പറ്റിയില്ല.. കുറെ നേരം കാത്തു നിന്നു കാണാതായപ്പോള്‍ ആ വന്ന ട്രെയിനില്‍ ഇല്ല എന്ന് കരുതി അവര്‍ സ്റ്റേഷനില്‍ നിന്നു യാത്രയായി.. നടന്നു ടാക്സിയില്‍ കയറാന്‍ പോയപ്പോള്‍ ആരോ പറഞ്ഞു.. ഇനിയും രണ്ടു ട്രെയിന്‍ കൂടി വരുന്നുണ്ട് അതില്‍ ഏതിലെങ്കിലും ഉണ്ടാവാം.. അങ്ങനെ ആശ കൈ വെടിയാതെ ഉള്ള വരവായിരുന്നു അവരുടേത്...

ആദ്യ നോട്ടത്തില്‍ തന്നെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.. "ഇതെന്തു കോലം?" "ബാലേട്ടന്‍ ആകെ തവിട് പൊടിയായല്ലോ? "

ഇത്രയും ദിവസ്സം അലഞ്ഞതല്ലേ...അത് കൊണ്ടായിരിക്കും ഈ കോലത്തില്‍ എങ്കിലും ഇവിടെ ജീവനോടെ തിരിച്ചു എത്താന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു. തമാശ വിടാതെ പറഞ്ഞു... ഡോണ്ട് വറി മൈ ഡിയര്‍ , കുറച്ചു പിണ്ണാക്കും പരുത്തിക്കുരുവും ദിവസ്സേന കഴിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ എന്റെ പഴയ ഫിഗര്‍ ഒക്കെ തിരിച്ചു വരും എന്ന് അവരോടെ പറഞ്ഞു കൊണ്ട് ടാക്സി കാര്‍ നോക്കി നടന്നു..

ബാലേട്ട സുഖം അല്ലെ... എന്നെ കാത്തു ഡ്രൈവര്‍ രാമേട്ടന്‍ വണ്ടിയും തയ്യാറാക്കി നില്‍ക്കുന്നു...

അങ്ങനെ അവിടെ നിന്നു എല്ലാവരും കൂടി വീട്ടിലേക്കു യാത്ര പുറപ്പെട്ടു..ഇതിനിടയില്‍ ഒരു പ്രധാന പാര്‍സല്‍ കൊടുക്കാനുണ്ടായിരുന്നു. ഈ യുദ്ധം നടക്കുന്ന സ്ഥലത്ത് നിന്നു ഓടി രക്ഷപ്പെടുമ്പോള്‍ അടുത്ത യൊരു കൂട്ടുക്കാരന്‍ തന്നു അയച്ച ഒരു പാര്‍സല്‍.. അയാളുടെ വീട്ടില്‍ കൊടുക്കാന്‍ ഈന്ത പഴമോ മറ്റോ ആണ് എന്ന് തോന്നുന്നു... കുവൈറ്റില്‍ നിന്നു രക്ഷപ്പെട്ടു ഓടുന്ന സമയത്ത് അയാള്‍ തന്നതാണ്..അത്ര അടുത്ത സുഹൃത്തല്ലെങ്കിലും അത് സ്വീകരിച്ചു കൊണ്ട് പറഞ്ഞു.. പട്ടാളം എന്റെ കയ്യില്‍ നിന്നു ഇത് എടുത്തില്ല എങ്കില്‍, ഞാന്‍ നാട്ടില്‍ സുരക്ഷിതനായി എത്തിയെങ്കില്‍ വീട്ടില്‍ കൊണ്ട് കൊടുക്കാം... ഓ ശരി എന്ന് അയാളും...

അങ്ങനെ വീട്ടിലേക്കുള്ള യാത്ര വീണ്ടും നീണ്ടു.. കൂടെ ഉള്ള ഡ്രൈവര്‍ നാട്ടിലെ എല്ലാവരും ഏറ്റവും അധികം ഓട്ടം വിളിക്കുന്ന രാമേട്ടന്‍ ആണ് . അദ്ദേഹവും അദ്ധേഹത്തിന്റെ കാറും അന്നും ഇന്നും നാട്ടില്‍ വളരെ പ്രശസ്തമാണ്..പക്ഷെ... നേരം വൈകി തുടങ്ങിയപ്പോള്‍.. പുള്ളിക്കാരന്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇനി നേരം വൈകിയാല്‍ വേറെ ഡ്രൈവറെ വിളിക്കേണ്ടി വരും...അയാള്‍ പതുക്കെ പറഞ്ഞു... കാര്യം വേറെ ഒന്നും അല്ല പുള്ളിക്ക് രാത്രി ആയാല്‍ കണ്ണ് അത്ര പിടിക്കില്ല. എതിരെ നിന്നു വരുന്ന വാഹനങ്ങളുടെ ലൈറ്റ് (സൂര്യ പ്രകാശം) കണ്ണില്‍ അടിച്ചാല്‍ പുള്ളിക്ക് ഒട്ടും ഓടിക്കാന്‍ പറ്റില്ല.

ശരി എന്തിനു ഞാനായിട്ട് ആ പാവത്തിനെ വണ്ടികളുടെ സൂര്യ പ്രകാശം കൊണ്ട് കണ്ണ് കേടാക്കുന്നു. രാമേട്ടാ, വണ്ടി ഒന്ന് വേഗം വിട്ടോളൂ ഇരുട്ട് വീഴുമ്പോഴേക്കും അങ്ങ് എത്താം. അങ്ങേര ഒന്ന് മുന്നില്‍ ഇളകി ഇരിന്നു ആഞ്ഞു ചവിട്ടു... അന്നത്തെ സ്പീഡില്‍ ആ വണ്ടി ഒരു മുപ്പതിനും നാല്പതിനും ഇടയ്ക്കു സ്പീഡില്‍ പാഞ്ഞു...

അങ്ങനെ വീടിനു മുന്‍പില്‍ എത്തി... യുദ്ധ ഭൂമിയില്‍ നിന്നു ജീവനോടെ നാട്ടില്‍ എത്തിയ ആളായതിനാല്‍ ആകാം ഒരു പാട് നാട്ടുക്ക്കാര്‍ അവിടെ കാത്തു നിന്നിരുന്നു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതിനേക്കാള്‍ ഒരു പാട് ചോദ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു...എന്തൊക്കെ ആണ് നഷ്ടം വന്നത് എങ്ങനെ എത്തി ഇവിടെ വരെ എന്തൊക്കെ സംഭവിച്ചു.. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റി.. അങ്ങനെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ നീണ്ടു പോയി...അപ്പോഴേക്കും.... അടുത്ത ഒരു സുഹൃത്ത്‌.. ഓടി വന്നു കെട്ടി പിടിച്ചു... ബാലേട്ടാ എന്തായാലും.. ജീവനോടെ എത്തിയല്ലോ... അപ്പൊ, എന്നാ നമുക്ക് തുടങ്ങാ, പോട്ടിക്കണ്ടേ... എത്ര കുപ്പി കൊണ്ടു വന്നു ഇത്തവണ - അങ്ങേരുടെ ആശങ്കയും ആഗ്രഹങ്ങളും ആ വിധത്തില്‍ പോയി...

അങ്ങേരെ ഒരു വിധത്തില്‍ ഒതുക്കി പറഞ്ഞയച്ചപ്പോഴേക്കും വേറെ ഒരു വയസ്സായ ചേട്ടന്‍ ഓടി വന്നു കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു.. ബാലാ, എന്നാലും നീ വന്നല്ലോ... അധികം ഉണ്ടെങ്കില്‍ ഒരു രണ്ടെണ്ണം എനിക്കും ഇത്തവണ തരണം...എന്റമ്മോ ഞാന്‍ ഒന്ന് ഞെട്ടി.. ഇങ്ങേര്‍ക്കും വേണോ കുപ്പി? അയാള്‍ തുടര്‍ന്ന്.. ബാലന്‍ വിചാരിച്ചാല്‍ പറ്റും അധികം ഒന്നും ഇല്ലല്ലോ രണ്ടെണ്ണം അല്ലെ എനിക്ക് വേണ്ടൂ ... അയാള്‍ കുപ്പിയല്ല ചോദിക്കുന്നത് എന്ന്ഞാ ഉറപ്പു വരുത്താനായി ഞാന്‍ വെറുതെ ചിരിച്ചു കൊണ്ടു പറഞ്ഞു.... ചേട്ടന് സിഗരട്ടല്ലേ വേണ്ടത് ഞാന്‍ രണ്ടു പാക്കറ്റ് തന്നെ തരാം...... അയാള്‍ മുഖം കറുപ്പിച്ചു കൊണ്ടു പറഞ്ഞു... സിഗരറ്റോ? ഞാന്‍ ചോദിച്ചത് രണ്ടു വിസയുടെ കാര്യമാ ? മക്കള്‍ക്ക്‌ വേണ്ടി ആണ്.. ഒരുത്തന്‍ ഐ ടീ സി കഴിഞ്ഞു... മറ്റവന്‍ ഇലക്ട്രിക്‌ പണിക്കു പോകുന്നു..ബാലന് സ്നേഹമുണ്ടെങ്കില്‍ അതികമുള്ളതില്‍ നിന്നു രണ്ടു എണ്ണം എനിക്ക് തന്നു എന്റെ കുട്ടികളെ രക്ഷിക്കൂ .. നിന്റെ ചെറുപ്പത്തില്‍ ഒക്കെ ഞാന്‍ എന്തൊക്കെ ചെയ്തതാ നിനക്ക് വേണ്ടി .. അയാള്‍ തുടര്‍ന്നൂ.

ഉള്ള ജീവനും കയ്യില്‍ പിടിച്ചു ഓടി വന്ന ഞാന്‍ എവിടെ നിന്നു വിസ കൊടുക്കും...

പിന്നെ കാണാം എന്ന് പറഞ്ഞു ഭാക്കിയുള്ള ഒന്ന് രണ്ടു പേരെ കൂടി തോളില്‍ തട്ടി യാത്രയാക്കി തല്ക്കാലം വീട്ടിനുള്ളിലേക്ക് കയറി..കുറച്ചു ഉറങ്ങണം..ആ പടി കയറുമ്പോള്‍ ഈശ്വരന് ഒരായിരം തവണ നന്ദി പറഞ്ഞു.. .

നാളെ കാലത്ത് നല്ല ഒരു കുളി നാട്ടിലെ കുളത്തില്‍ കുളിക്കണം. ഇമ്മിണി ദിവസത്തെ കുളി ഭാക്കി ഉണ്ടല്ലോ? എന്നാല്‍ വിസ്തരിച്ചു നാട്ടിലെ കുളത്തില്‍ തന്നെ ആവട്ടെ. അങ്ങനെ പല വിധ ചിന്തകളും ആയി ബാലേട്ടന്‍ ആ പടികള്‍ ചവിട്ടി വീടിനുള്ളിലേക്ക് കയറി...


ബാലേട്ടന്റെ നാട്ടിലെ വിശേഷങ്ങള്‍..പഴയ സുഹൃത്തുക്കള്‍ ഓര്‍മ്മകള്‍.. കാത്തിരിക്കൂ അടുത്ത ലക്കത്തില്‍

ഒന്നാം ഭാഗം ഇവിടെ ... 
രണ്ടാം ഭാഗം ഇവിടെ.....

About the News

Posted on Tuesday, June 05, 2012. Labelled under , , . Feel free to leave a response

3 comments for "ബാലാ - ഒരു രണ്ടെണ്ണം എടുക്കാനുണ്ടോ ?"

  1. Good Going,Balettaaa.........All the Best ...
    Expecting more and more 'naattu varthakal' from you :)

  2. ഇതിനിടയില്‍ ഒരു പ്രധാന പാര്‍സല്‍ കൊടുക്കാനുണ്ടായിരുന്നു. ഈ യുദ്ധം നടക്കുന്ന സ്ഥലത്ത് നിന്നു ഓടി രക്ഷപ്പെടുമ്പോള്‍ അടുത്ത യൊരു കൂട്ടുക്കാരന്‍ തന്നു അയച്ച ഒരു പാര്‍സല്‍..
    ബാച്ചി പ്രവാസിയുടെ ജീവിതത്തില്‍ ഇതൊരു നിത്യ സംഭവം ആണെങ്കിലും, ഇപ്പോള്‍ ഇങ്ങനെ ഒക്കെ കുറവാണു. മുംബൈ, നോര്‍ത്ത് ടീമുകള്‍ പണ്ട് കാസറ്റ് കൊടുത്തു വിടുന്ന സ്വഭാവം ഉണ്ടായിരുന്നതും പില്‍കാലത്ത് ഓര്‍മ്മകള്‍ ആയി മാറി.ബൈ ദി ബൈ ബാലേട്ടന്‍ കഥകള്‍ നന്നാവുന്നുണ്ട്. തുടര്‍ന്നും ങ്ങട്ട് പോരട്ടെട്ടോ!!!

  3. ee balettan aaloru puliyaanallo? ingerude numberu onnu kittumo?

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive