മിനുട്ടില്‍ മൂന്ന് തേങ്ങപൊതിക്കുന്ന യന്ത്രവുമായി വിദ്യാര്‍ഥികള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, June 15, 2012

മിനുട്ടില്‍ മൂന്ന് തേങ്ങപൊതിക്കുന്ന യന്ത്രവുമായി വിദ്യാര്‍ഥികള്‍



ചെര്‍ക്കള: മിനുട്ടില്‍ മൂന്ന് തേങ്ങ പൊതിക്കാന്‍ സാധിക്കുന്ന ഉപകരണവുമായി എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ അര്‍ജുന്‍, പ്രകാശ്, മുബഷീര്‍, എ.കെ.ഷഫീഖ്, ജസീം എന്നിവര്‍ ചേര്‍ന്നാണ് പഠന പ്രോജക്ടിന്റെ ഭാഗമായി യന്ത്രം കണ്ടുപിടിച്ചത്.ഉയര്‍ന്ന മര്‍ദത്തിലുള്ള വായു ഉപയോഗിച്ചാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത്. ആറായിരം രൂപയാണ് നിര്‍മാണത്തിന് ചെലവായത്. വാണിജ്യാടിസ്ഥാനത്തില്‍ 3000 രൂപയ്ക്ക് നിര്‍മിക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പ്രകാശിന്റെ സഹായത്തോടെയാണ് ഉപകരണം നിര്‍മിച്ചത്. മെക്കാനിക്കല്‍ വിഭാഗം അധ്യാപകന്‍ സ്വരാജ്കുമാര്‍ മേല്‍നോട്ടം വഹിച്ചു.

News Source, credit and thanks : Mathrubhumi Online

About the News

Posted on Friday, June 15, 2012. Labelled under , . Feel free to leave a response

0 comments for "മിനുട്ടില്‍ മൂന്ന് തേങ്ങപൊതിക്കുന്ന യന്ത്രവുമായി വിദ്യാര്‍ഥികള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive