വിദേശ തൊഴില്‍ : സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 8 ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 06, 2012

വിദേശ തൊഴില്‍ : സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 8 ന്


തൃശ്ശൂര്‍:വിദേശ തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക - റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷ ഒരുമണിവരെ സ്വീകരിക്കും. എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും ഉള്‍പ്പെടെ) ഒരു ഫോട്ടോ , പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കണം. സര്‍വ്വീസ് ചാര്‍ജ്ജ് 500 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിന് 50 രൂപ വീതവും അടയ്ക്കണം. എംബസി അറ്റസ്റ്റേഷന്റെ നിരക്ക് കുവൈറ്റ് - 1000 രൂപ , യു.എ.ഇ -2000 രൂപ എന്നിങ്ങനെയാണ്. അപ്പോസ്റ്റൈല്‍ അറ്റസ്റ്റേഷനുള്ള സൗകര്യവും നോര്‍ക്ക-റൂട്ട്‌സില്‍ ഉണ്ട്. അപേക്ഷകനു പകരം ഫോട്ടോ പതിച്ച ഐ.ഡി. പ്രൂഫുമായി ( ഒരേ അഡ്രസ്സ് ആയിരിക്കണം) നോമിനിക്കും ഹാജരാകാം. എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ രേഖകളുടെയും ഓരോ പകര്‍പ്പുകള്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484-2371810 , 2371830.

News Source, credit and thanks : Mathrubhumi Online

About the News

Posted on Wednesday, June 06, 2012. Labelled under , . Feel free to leave a response

0 comments for "വിദേശ തൊഴില്‍ : സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 8 ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive