എല്ലാ സേവനങ്ങള്‍ക്കും ജൂലായ് ഒന്നു മുതല്‍ സേവന നികുതി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 09, 2012

എല്ലാ സേവനങ്ങള്‍ക്കും ജൂലായ് ഒന്നു മുതല്‍ സേവന നികുതി

ന്യൂഡല്‍ഹി: നെഗറ്റീവ് പട്ടികയിലുള്ള 17 സേവനങ്ങള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ സേവനങ്ങള്‍ക്കും ജൂലായ് ഒന്ന് മുതല്‍ സേവന നികുതി നല്‍കണം. ധനമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ 119 സേവനങ്ങള്‍ക്കാണ് സേവനനികുതി ഉള്ളത്. ഇതാണ് 17 സേവനങ്ങള്‍ ഒഴികെയുള്ള എല്ലാത്തിനും ബാധകമാക്കിയത്. ശവസംസ്‌കാരം, ശവഅടക്കം എന്നിവയെ സേവനനികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൂതാട്ടം, ലോട്ടറി, മീറ്റേര്‍ഡ് ടാക്‌സി, ഓട്ടോ റിക്ഷ, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയാണ് കരിമ്പട്ടികയിലുള്ള മറ്റു സേവനങ്ങള്‍. ഇവയ്ക്കും സേവനനികുതി ഉണ്ടാവില്ല. സേവനനികുതി നിരക്ക് 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. കോച്ചിങ് ക്ലാസ്സുകള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവ സേവനനികുതിയുടെ പരിധിയില്‍ വരും. എന്നാല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസങ്ങള്‍ക്ക് നികുതി ഉണ്ടാവില്ല. ട്രെയിനിലെ ഫസ്റ്റ് ക്ലാസ്, എ.സി ടിക്കറ്റുകള്‍ക്ക് സേവനനികുതി ബാധകമാണ്. കൂടുതല്‍ സേവനങ്ങളെ നികുതി പരിധിയില്‍ കൊണ്ടുവരികയും സേവനനികുതി നിരക്ക് 12 ശതമാനമായി ഉയര്‍ത്തുകയും ചെയ്തതിലൂടെ ഈ വര്‍ഷം 1.24 ലക്ഷം കോടി രൂപ പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


News Source, credit and thanks : Mathrubhumi Online


About the News

Posted on Saturday, June 09, 2012. Labelled under , . Feel free to leave a response

0 comments for "എല്ലാ സേവനങ്ങള്‍ക്കും ജൂലായ് ഒന്നു മുതല്‍ സേവന നികുതി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive