ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, May 28, 2012

ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ചേര്‍പ്പ്: നവീകരിച്ച ചേര്‍പ്പ് പോലീസ്‌സ്റ്റേഷനില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഗീത ഗോപി എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. തൃശ്ശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് മുഖ്യ പ്രഭാഷണവും പുരസ്‌കാര വിതരണവും നടത്തി. എസ്​പി പി.എച്ച്. അഷറഫ്, ഡിവൈഎസ്​പി ടി. ബിജുഭാസ്‌കര്‍, ജില്ലാപഞ്ചായത്തംഗം താര മണികണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിജോസ്, പി.വി. രാജന്‍, ബിന്ദു അശോകന്‍, അഡ്വ.എ.ബി. അനീഷ്, വാര്‍ഡംഗം ലില്ലി ഔസേപ്പ്, വി.എ. സലിം, ഇ.ജെ. ക്ലീറ്റസ്, വി.വി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

 കൊച്ചുവിദ്യാര്‍ഥിനികളുടെ കരാട്ടെ പ്രദര്‍ശനം, ഒപ്പന എന്നിവയുണ്ടായി. ചേര്‍പ്പ് ആക്ട്‌സ് ഒരുക്കിയ നിശ്ചലദൃശ്യം, വാദ്യമേളം എന്നിവയോടെ ചേര്‍പ്പ് ഗവ.സ്‌കൂള്‍ പരിസരത്തുനിന്ന് ഘോഷയാത്ര നടന്നു. നിരവധിപേര്‍ ഘോഷയാത്രയില്‍ അണിനിരന്നു. സിഐ കെ.സി. സേതു, എസ്‌ഐ എ. സുനില്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ ഹെല്‍പ്പ്‌ഡെസ്‌ക്, സീനിയര്‍ സറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്, ജനമൈത്രി അക്ഷയകേന്ദ്രം തുടങ്ങിയ സേവനങ്ങള്‍ ഇനിമുതല്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ലഭ്യമാകും.


News Source, credit and thanks : Mathrubhumi Online.

About the News

Posted on Monday, May 28, 2012. Labelled under , , , . Feel free to leave a response

0 comments for "ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive