മൊബൈല്‍ ഇനി റോമിങ് ഫ്രീ സേവനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, May 31, 2012

മൊബൈല്‍ ഇനി റോമിങ് ഫ്രീ സേവനം


മൊബൈല്‍ ഇനി റോമിങ് ഫ്രീ സേവനം ന്യൂഡല്‍ഹി: രാജ്യത്താകമാനം മൊബൈല്‍ സേവനങ്ങളുടെ റോമിങ് ചാര്‍ജ് നിര്‍ത്തലാക്കുന്നതിനുള്ള നിര്‍ദ്ദേശവുമായി പുതിയ ടെലികോം നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മൊബൈല്‍ സേവനങ്ങളുടെ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ടെലികോം പോളിസിയില്‍ നിര്‍ദേശമുണ്ടെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ വെളിപ്പെടുത്തി. അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് ടെലികോം മേഖലയില്‍ സ്ഥിരതയുണ്ടാക്കുകയാണ് പുതിയ പോളിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റോമിങ് ചാര്‍ജ് നിര്‍ത്തലാക്കുന്നത് എന്നുമുതലാണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. മൊബൈല്‍ മേഖലയില്‍ ഏകീകൃത ലൈസന്‍സിങ് സംമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ ടെലിഫോണ്‍ സാന്ദ്രത 39 ശതമാനത്തില്‍ നിന്നും 70 ആയി ഉയര്‍ത്തുക, 2020 ഓടെ ടെലിഫോണ്‍ സാന്ദ്രത നൂറുശതമാനമാക്കുക എന്നീ ലക്ഷ്യങ്ങളും പുതിയ ടെലികോം നയം ലക്ഷ്യമിടുന്നു. മൊബൈല്‍ ഫോണിനെ ശാക്തീകരണ ഉപാധിയാക്കുക, അടിസ്ഥാന ബ്രോഡ് ബാന്‍ഡ് ഡൗണ്‍ലോഡിങ് വേഗം 2 മെഗാബിറ്റ്‌സ് പെര്‍ സെക്കന്‍ഡ് ആക്കുക, സെപ്ക്ട്രം വിതരണം ഉദാരവല്‍ക്കരിക്കുക, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യത്ത് എവിടെനിന്നും സാധ്യമാക്കുക, വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ അംഗീകരിക്കുക, ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം, അടുത്ത തലമുറ നെറ്റ് വര്‍ക്കിങ് സംവിധാനമായ ഐ.പി.വി 6 ഏര്‍പ്പെടുത്തുക തുടങ്ങിയവയും പുതിയ ടെലികോം നയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

News Source, credit and thanks : Mathrubhumi Online

About the News

Posted on Thursday, May 31, 2012. Labelled under , . Feel free to leave a response

1 comments for "മൊബൈല്‍ ഇനി റോമിങ് ഫ്രീ സേവനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive