ഒരു അവധിക്കാലം - ചെറുകഥ by Ajith P Menon, Urakam : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, May 16, 2012

ഒരു അവധിക്കാലം - ചെറുകഥ by Ajith P Menon, Urakam

അഞ്ചു മണിക്ക് കൃത്യ ആയി ഉണരാന്‍ വാസു ചേട്ടനോളം ആര്‍ക്കും കഴിയും എന്ന് തോന്നുന്നില്ല. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും നേടിയതാണ് ഈ ശീലം. കൃത്യതയ്ക്ക് കാരണം ഉണ്ട് ആറു മണിക്ക് ക്യാമ്പില്‍ നിന്നും ബസ്‌ ജോലി സ്ഥലത്തേക്ക് തിരിക്കും. സമയം തെറ്റിയാല്‍ അന്നത്തെ ജോലി പോകും; കൂലിയും പോകും. കണ്ണ് തിരുമി നോക്കിയപ്പോള്‍ താന്‍ കട്ടിലിന്റെ രണ്ടാം നിലയില് അല്ല എന്ന് മനസ്സിലായി. പുറത്തു കുളിക്കാനായി ഓടുന്നവരുടെ ബഹളം ഒന്നും കേള്‍ക്കുന്നില്ല തിരികെ പോകാനുള്ള സമയം അടുത്തത് കൊണ്ടാകാം ഈ ഓര്‍മ്മകള് ‍ഇന്നു മനസ്സില്‍ തോന്നിയത്. അരികത്തു ഭാര്യയും മകനും മകളും സുഖമായി ഉറങ്ങുന്നു. അവര്‍ അറിഞ്ഞിട്ടില്ല ഞാന്‍ ഉണര്‍ന്നത്.

 എന്തായാലും ഉണര്‍ത്തണ്ട ഈ ഉറക്കം എന്നില്‍ നിന്നും നഷ്ട്ടം ആയിട്ടു ഏതാണ്ട് ഇരുപതു വര്‍ഷത്തോളം ആയി. അവരുടെ സന്തോഷത്തോടെ ഉള്ള ഉറക്കം എന്റെ നഷ്ട്ടങ്ങളുടെ നേട്ടം ആണന്നു തോന്നിയപ്പോള്‍ മനസ്സിന് വല്ലാത്ത അഭിമാനം തോന്നി. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കുളത്തില്‍ കുളിക്കാനാണ് ഇഷ്ട്ടം. ഈ അവധിക്കു വന്നപ്പോള്‍ ആദ്യത്തെ രണ്ടു ദിവസം കുളത്തില്‍ കുളിക്കാന്‍ പോയി. പഴയ പോലെ കുളത്തിലൊന്നും കുളിക്കാനാരുമില്ല. ഉള്ളവര്‍ക്കോ കേള്‍ക്കാനും പറയാനും നേരവും ഇല്ല. കണ്ടവരാണ് എങ്കില്‍ ചോദിക്കുന്നതോ എന്നാ വന്നത്? ....... എന്നാ പോകുന്നത്? ഇതിനു ഉത്തരം പറഞ്ഞു വാസുവിന് മടുത്തു...... കുളത്തിലെ കുളിയും നിറുത്തി.

 കുളിമുറിയിലെ തണുത്ത വെള്ളം ദേഹത്തിലുടെ ഒഴുകി ഇറങ്ങിയപ്പോൾ തോന്നിയ സുഖം !!അത് നാളെ തീരും എന്നോര്‍ക്കുമ്പോള്‍ വാസുവിന് വിഷമം തോന്നി. എങ്കിലും തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗം കൊണ്ട് പണി തീര്‍ത്ത വീടിന്റെ കുളിമുറിയുടെ ഉള്‍വശമെല്ലാം കൊള്ളാം. മറുനാട്ടില്‍ താന്‍ താമസിക്കുന്ന മുറിക്കു ഇത്ര വലിപ്പം ഇല്ല!. അടുത്ത വര്‍ഷം എന്തായാലും മറുനാട്ടില്‍ നിന്നും തിരിച്ചു നാട്ടില്‍ കൂടണം. ഈ വല്യ വീട്ടില്‍ തന്റെ കുടുംബവും ഒത്തു സുഖമായി താമസിക്കണം.... അമ്പലത്തിലേക്കുള്ള യാത്രയിലും തിരിച്ചു വരവിനെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു.

പിറകില്‍ നിന്നും വാസുവേട്ടാ എന്നാ വിളികേട്ടാണ് ചിന്തയില്‍ നിന്നും തിരിഞ്ഞു നോക്കിയത്. ആ സുകു. വാസുവിന്റെ ആ തിരിച്ചറിയലില്‍ നല്ല ചമ്മല്‍ ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ കുറച്ചു ദിവസം ആയി ഒളിച്ചു നടക്കാന്‍ തുടങ്ങിയിട്ട്. സുകുവിനത് മനസ്സിലായത് കൊണ്ടാകാം പുള്ളി നേരിട്ട് കാര്യത്തിലേക്ക് കയറി. ഇത്തവണ എന്തായാലും ഒരു പോളിസി എടുക്കണം. വാസുവിന് അപ്പോള്‍ തോന്നിയ ബുദ്ധി, സുകുവേ നീ ഒരു പത്തു ദിവസം കഴിഞ്ഞു വീടിലേക്ക്‌ പോയാല്‍ മതി ഞാന്‍ പറഞ്ഞു പോകാം കാരണം ഇല്ല ... പറ്റില്ല എന്ന വാക്കുകള്‍ പറയാന്‍ ഭാര്യയെക്കാള്‍ മിടുക്കി മറ്റാരും ഇല്ല എന്ന് വാസുവിനറിയാം.

വിഗ്രഹത്തിനു മുമ്പില്‍ എത്തിയ വാസുവിന് പറയാന്‍ ഒട്ടനവദി കാര്യങ്ങള്‍ ഉണ്ടായിരുന്നു രണ്ടു കണ്ണുകള്‍ അടച്ചു മക്കളുടെ നന്മ, കൂട്ടത്തില്‍ തന്റെ തിരിച്ചു വരവ് അടിവരയിട്ടു പറഞ്ഞു. പതിയെ കണ്ണ് തുറന്നപ്പോള്‍ മുമ്പില്‍ തിരുമേനി മൂട് തിരിഞ്ഞു ഇറങ്ങി വരുന്നു. പ്രാര്‍ത്ഥന എല്ലാം ഇതിന്റെ മുംബിലായിരുന്നോ? വാസുവിനു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. പൂണുല്‍ ഇട്ട ഒരു തിരുമേനിയെ എങ്ങിനെ ചീത്ത വിളിക്കും എന്ന് കരുതി വാസു ഒന്നും മിണ്ടിയില്ല. മാത്രമല്ല സാദാരണ പ്രസാദം എറിഞ്ഞു കൊടുക്കുന്ന തിരുമേനി വലിയ ഇല ചീന്തില്‍ പൂവും പഴവും ആയി തനിക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ അയാള്‍ക്ക് തോന്നിയില്ല. കുട്ടത്തില്‍ അനുഗ്രഹം കുടി ആയപ്പോള്‍ അതിനു പ്രതിഫലം കൂടി കൊടുത്തു വാസു മടങ്ങി.

 പുറത്തിറങ്ങിയ വാസുവിനെ കാത്തു നാട്ടിലെ വലിയ ഏമാന്‍മാര്‍ നില്ക്കുന്നുടായിരുന്നു ആരോ അടിനിടയില്‍ നിന്നും വാസു പിള്ള എന്ന് വിളിച്ചു. പിള്ള വിളി വാസു വിനു ദേഷ്യം വരുന്ന കാര്യമാണ് കാരണം അതില്‍ ഒരു വാര്ധക്ക്യത്തിന്റെ ചുവയുണ്ട്. എല്ലാവരുടെയും കുശലം ചോദിക്കലിനിടയില്‍ ചിലര്‍ ഉത്സവത്തെ കുറിച്ച് സുചിപ്പിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഉത്സവം കുടിയിട്ടു. തന്റെ വിഷമം അവരെ അറിയിച്ചു. സ്വയം പഴിച്ചു. എന്തയാലും ഉത്സവം കേമം ആക്കണം. അതിനു വേണ്ടതു ശരിയാക്കാം. അത്രയിലൊതുക്കി വാസു വീട്ടിലേക്കു തിരിച്ചു.

 വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ അകത്തെ വഴക്ക് കേള്‍ക്കാമായിരുന്നു. അമ്മയും മകനും തന്നെ. അകത്തേക്കെത്തിയ വാസു കാര്യം തിരക്കി. പ്രഭാത ഭഷണം തന്നെ ആണ് വിഷയം. അമ്മയുടെ പാചകം മകന് പിടിക്കുന്നില്ല. മറുനാട്ടില്‍ ഉള്ളപ്പോള് തന്നെ ഫോണിലൂടെ ഉള്ള കുടുതല്‍ സംഭാഷണവും ഇതിനെ കുറിച്ചുള്ളതാകും. വാസു വന്നു കയറിയതോടെ മകന്‍ ഒന്നും മിണ്ടാതെ ഭഷണം കഴിച്ചു തുടങ്ങി. അവനു അഛനെ പേടിയാണ്. അങ്ങിനെ ആണ് അമ്മ അവനെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്‌. വാസുവിനെ മക്കള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ നേടാനുള്ള മാര്‍ഗം ആയിട്ടെ കണ്ടിരുന്നെന്ന തോന്നല്‍ വളരെ വിഷമം ഉണ്ടാക്കിയിരുന്നു. അതിനു കാരണവും ഉണ്ട്. രണ്ടു വര്‍ഷത്തില്‍ ഏതാനും കുറച്ചു നാള്‍ നാട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ സ്നേഹിക്കുന്നതനെക്കള്‍ ശാസിക്കാനാണ് സമയം. വാസുവിന്റെ ബാല്യത്തിലെ പോലെയല്ല ഇപ്പോള്‍. അവരുടെ രീതികള്‍ അത് തിരുത്തണം എന്ന ചിന്ത പലപ്പോഴും ശാസനയിലും അടിയിലുമാണ് അവസ്സാനിക്കാരുള്ളത്. തിരിച്ചു വരവിനെ കുറിച്ചുള്ള ആലോചനയില്‍ നല്ല ഒരു പങ്കും ഇത്തരം സംഭവങ്ങള്‍ക്കും ഉണ്ട് .

യാത്ര അയക്കുന്നതിനു വേണ്ടി അമ്മയിഅമ്മയും എത്തിയിട്ടുണ്ട്. അവരുടെ നാട്ടിലെ അമ്പലത്തില്‍ നടത്തിയ വഴിപാടുകളെ കുറിച്ചുള്ള ലിസ്റ്റ് മകളോട് പറയുന്നത് കേള്‍ക്കാം. എല്ലാം എന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണു. തെറ്റ് പറയാന്‍ പറ്റില്ല. പ്രാര്‍ത്ഥന ഫലിക്കുന്നുണ്ട്. ദിവസ്സം തോറും കമ്പനി പണിയുന്ന കെട്ടിടത്തിന്റെ ഉയര്‍ച്ച കുടുന്നുണ്ട്. തന്റെ പണിയുടെ ഒരു കഷ്ട്ടപാടും വാസു ആരോടും പറയാറില്ല. മണി പത്തായിട്ടും മക്കള്‍ സ്കൂളില്‍ പോകാത്തത് കണ്ടപ്പോള്‍ കാര്യം തിരക്കി രണ്ടു പേരും അവധിയാണ് അന്ന്. യാത്ര അയക്കല്‍ പ്രമാണിച്ച്. അടുക്കളയിലുള്ള അമ്മയോട് മകളുടെ പരാതിയുണ്ട്. അടുത്ത വീടിലെ അമ്മിണിചേച്ചി പറയുകയാ നാളെ മുതല്‍ നീ ആരുടെ കൂടെ പുറത്തേക്ക് പോകും. ഇന്നലെ വരെ എന്തായിരുന്നു ഭാവം. വാസുവിനും വിഷമം തോന്നി. നോക്കണേ ഇരുപത്തിനാല് മാസത്തിനു ശേഷം നാട്ടില്‍ വന്നു ഒരു മാസം കുടുബ ജീവിതം കഴിക്കുന്ന നമ്മളെ പോലും നാട്ടുകാര്‍ വെറുതെ വിടുന്നില്ല.

 മുറ്റത്തെക്കിറങ്ങി വാസു പതുക്കെ ഒന്ന് നടന്നു. തന്റെ ഇത്രയും കാലത്തേ ജിവിതത്തില്‍ താന്‍ നേടിയ സമ്പാദ്യം. ഇതെല്ലാം നേടിയപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടുണ്ടോ? കുറെ സ്വപ്നങ്ങള്‍, മറുനാട്ടിലെ ജോലിക്കിടയിലും ചിന്തകള്‍ മുഴുവനും നാടിനെ കുറിച്ചായിരുന്നു. വൈകുന്നേരങ്ങളില്‍ ടീവീയില്‍ കാണുന്ന വാര്‍ത്തകള്‍, അതിലെ അപകടങ്ങളില്‍ എന്റെ നാടിന്‍റെ പേര് ആവരുതെന്നു ആകാംഷ യോടെ നോക്കിയിരുന്ന നിമിഷങ്ങള്‍. ക്യാമ്പിലെ കനത്ത റൊട്ടിയും ഉണങ്ങിയ ചോറും തിന്നു ഉറങ്ങേണ്ടി വന്ന എത്ര രാവുകള്‍. ചൂടിന്റെ ശക്തി കൊണ്ട് തളര്‍ന്നിരുന്ന നിമിഷങ്ങള്‍. പറമ്പിന്റെ ഒരു കോണില്‍ അച്ഛനും അമ്മയുടെയും അടക്കം ചെയ്ത മണ്ണിനു മുന്‍പില്‍ എത്തിയ നിമിഷം അറിയാതെ കണ്ണ് നിറഞ്ഞുപോയി. അവധി കഴിഞ്ഞു മടങ്ങേണ്ടി വന്നത് അമ്മയുടെ മരണ കിടക്കരികില്‍ നിന്നും ആ നിമിഷം .......... നേട്ടങ്ങള്‍ക്കും പണത്തിനും വിലയില്ലാത്ത നിമിഷമ്ങ്ങള്‍.

 ഭക്ഷണം കഴിച്ചു ഇറങ്ങേണ്ട സമയം ആയി എന്ന് ഭാര്യ വന്നു വിളിച്ചപ്പോള്‍ ആയിരുന്നു വാസു വീണ്ടും ചിന്തയില്‍ നിന്നും മാറിയത്. വീട്ടില്‍ അപ്പോഴേക്കും മറ്റു ബന്ധുക്കള്‍ എല്ലാം എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഊണ് കഴിച്ചു. വാസുവിനു ഏറെ സന്തോഷം ഉള്ള കാര്യം ആയിരുന്നു അത്.

കടുമാങ്ങയും, ഉപ്പേരിയും, മരുന്നും എല്ലാം പൊതിയുന്നതിനിടയില്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഒരു പ്രവാസി കുടുംബത്തിന്റെ ഒഴിവാക്കാനാവാത്ത നിമിഷങ്ങള്‍. ബാങ്കിലെ പാസ്‌ ബുക്ക്‌ ഭാര്യയെ ഏല്പിച്ചു. ആറക്കത്തില്‍ നിന്നും അത് അന്ചിലെക്കെത്തിയിരുന്നു. എന്തായലും അവധിക്കാലം നന്നായല്ലോ! വിമാന താവളത്തിലെക്കുള്ള യാത്ര ഒറ്റക്കാണ് പതിവ്. നിറഞ്ഞ കണ്ണുകളോടെ പടിയിറങ്ങിയ വാസു വണ്ടിയിലേക്ക് നടന്നു തന്റെ ഗ്രാമത്തിന്റെ അതിര്‍ത്തി കഴിയുവോളം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .............

 അത് മറ്റൊരുഅവധി കാലത്തേക്കുള്ള യാത്ര ആയിരുന്നു ...............

(വാസു പിള്ള യുടെ ജീവിതത്തില്‍ വീണ്ടും ഒരുപാട് യാത്രകള്‍ ഉണ്ടായിരുന്നു. അങ്ങിനെ ഒരു യാത്രയുടെ അവസാനം മറു നാട്ടിലെ ആ ഇടുങ്ങിയ മുറിയില്‍ വാസു പിള്ള മരണത്തിനു കീഴടങ്ങി ..............പ്രവാസി കളായ ഒട്ടനവധി വാസു മാര്‍ക്ക് മുന്‍പില് ഈ കഥ സമര്‍പ്പിക്കട്ടെ).

 അജിത്‌ പി മേനോന്‍, ഊരകംമലയാളം ഇംഗ്ലീഷ് ലുടെ പരിവര്‍ത്തനം എഴുതുമ്പോള്‍ ഉണ്ടായ അക്ഷരതെറ്റുകള്‍ ക്ഷമിക്കുക ...........ആദ്യമായി എഴുതിയ ചെറുകഥ നിങ്ങള്‍ക്ക്‌ മുന്‍പില്‍ സമര്‍പ്പിക്കുന്നു
........... അജി ............

About the News

Posted on Wednesday, May 16, 2012. Labelled under , , , , . Feel free to leave a response

7 comments for "ഒരു അവധിക്കാലം - ചെറുകഥ by Ajith P Menon, Urakam"

 1. വാസുവിനെ കൊല്ലണ്ടായിരുന്നു അജി. കഥ വളരെ നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളും, വീണ്ടും എഴുതുക. ഭാവുകങ്ങളോടെ! രഘു

 2. അജി, വളരെ നന്നായിട്ടുണ്ട്. ഇനിയും പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു. അമ്പല കഥകള്‍ എല്ലാം എവിടെയാണ് ??

 3. Congratulations to Ajith P Menon.

  http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=11614976&programId=6722890&tabId=15&contentType=EDITORIAL&BV_ID=@@@

  His short story is now online at malayala manorama online.

 4. വാസു മരിക്കണ്ടായിരുന്നു........നാട്ടില്‍ വന്നു കുറച്ചു കൂടെ സുഖമായി ജീവിക്കാമായിരുന്നു......വിധി ! ! !
  അജി, നന്നായി എഴുതുന്നുട്.എല്ലാ ഭാവുകങ്ങളും.

 5. ഒരുപാട് മനോഹരമായ ഒരു കഥ. സത്യത്തില്‍ ഇതാണ് പ്രവാസിയുടെ ജീവിതം. എല്ലാം അവസാനിപ്പിച്ച്‌ അടുത്ത വരവില്‍ വീട്ടില്‍ കൂടണം എന്ന് വിചാരിക്കുമെങ്കിലും ഒന്നും സാധിക്കില്ല. ഓരോരോ കാരണങ്ങളാല്‍ അത് അങ്ങനെ നീണ്ടു പോവും. മരണം... നമുക്ക് അറിയില്ലല്ലോ അത് എപ്പോള്‍ വരും എന്ന്..? ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ കഥകള്‍ പ്രതീക്ഷിക്കുന്നു.

 6. ഒരുപാട് മനോഹരമായ ഒരു കഥ. സത്യത്തില്‍ ഇതാണ് പ്രവാസിയുടെ ജീവിതം. എല്ലാം അവസാനിപ്പിച്ച്‌ അടുത്ത വരവില്‍ വീട്ടില്‍ കൂടണം എന്ന് വിചാരിക്കുമെങ്കിലും ഒന്നും സാധിക്കില്ല. ഓരോരോ കാരണങ്ങളാല്‍ അത് അങ്ങനെ നീണ്ടു പോവും. മരണം... നമുക്ക് അറിയില്ലല്ലോ അത് എപ്പോള്‍ വരും എന്ന്..? ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ കഥകള്‍ പ്രതീക്ഷിക്കുന്നു.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive