കുണ്ടൂ - വെയിന്‍ ആദ മാല്‍ - സെയിന്‍ സെയിന്‍ (ബാലേട്ടന്‍ കഥകള്‍ ) : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 12, 2012

കുണ്ടൂ - വെയിന്‍ ആദ മാല്‍ - സെയിന്‍ സെയിന്‍ (ബാലേട്ടന്‍ കഥകള്‍ )

കാലം എന്പതി ഒന്പു അവസാനം. നമ്മുടെ ബാലേട്ടന്‍ കുവൈറ്റില്‍ ലാലേട്ടനെ പോലെ വിലസുന്ന കാലം. ഭാര്യയേയും കുട്ടികളെയും നാട്ടില്‍ അയച്ചു ഏത് സ്നേഹമയിയായ പ്രവാസ്സിയെയും പോലെ ഓഫീസും വീടും, പ്രാര്‍ഥനയും പിന്നെ അല്‍പ സ്വല്പം വീശലും കുറച്ചു ശീട്ടുകളിയും ഒക്കെ ആയി അമ്മേ മഹാമായേ എന്ന് പറഞ്ഞു നടക്കുന്ന സമയം. കപ്പടാ മീശയും, കയിലെ ഇല്ലാത്ത മസ്സില്‍ കാണിക്കാന്‍ വേണ്ടി ഇറക്കി വെട്ടിയ അരക്കയന്‍ ഷര്‍ട്ടും വേഷം. വീട്ടില്‍ നിധി പോലെ കരുതി ഇരിക്കുന്ന പല സാധനങ്ങളും ഇടയ്ക്കു ഒക്കെ എടുത്തു പൊടി തട്ടി വക്കും. ഭാര്യയും കുട്ടികളും അവധി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ എല്ലാം നന്നായി നോക്കി നടത്തി എന്ന് കാണിക്കണ്ടേ.

 അങ്ങനെ ഇരിക്കുമ്പോള്‍ അതാ നമ്മുടെ അയലത്തെ അദ്ദേഹത്തിന് ഒരു ആഗ്രഹം. എന്ത് കൊണ്ട് ബാലേട്ടന്‍ ജോലി ചെയ്യുന്ന നാട് പിടിച്ചു എടുത്തു കൂടാ. അവര്‍ വന്നു കണ്ടു കീഴടക്കി എന്ന് പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് ആയിരുന്നു. വേറെ ആരും അല്ലായിരുന്നു ഇറാക്കിന്റെ കുവൈറ്റ്‌ അധിനിവേശം ആയിരുന്നു അത്. അങ്ങനെ ഇറാഖി ഭടന്മാര്‍ ബാലേട്ടന്റെ വീടിനു മുന്നിലും എത്തി. പൊതുവേ ഇന്ത്യക്കാരോട് ഒരു സ്നേഹവശം ഉള്ള അവര്‍ക്ക് വാതിലിനു അടുത്തുള്ള ബോര്‍ഡ്‌ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മനസ്സിലായി ഇത് ഏതോ ഹിന്ദുസ്ഥാനി ആണ് എന്ന്. രണ്ടു മൂന്ന് പേര്‍ ഉണ്ടായിരുന്നു അവര്‍. ഒന്ന് ശ്രമിച്ചു. കുണ്ടു അര ബാല ഗോപാല മേനോന്‍. ഒത്തിരി കഷ്ടപ്പെട്ട് അവസാനം അവര്‍ കുണ്ടൂ, കുണ്ടോ, കുണ്ടൂ എന്ന് പറഞ്ഞു കൊണ്ട് ബെല്ലടിച്ചു. ഏതോ സുഹൃത്തിനെ പ്രതീക്ഷിച്ചിരുന്ന ബാലേട്ടന്‍ വാതില്‍ തുറന്നു.....

സലാം അലെക്കും കുണ്ടോ അവര്‍ പറഞ്ഞു.. കയ്യില്‍ തോക്കും പട്ടാള വേഷവും കണ്ട ബാലേട്ടന്‍ കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കി. അപ്പോഴേക്കും അവര്‍ ഉള്ളില്‍ കടന്നു കഴിഞ്ഞിരുന്നു. ബാലേട്ടന്റെ പേര് ഒരു വിധം പറയാന്‍ പഠിച്ച ഒരു ഇറാഖി ചോദിച്ചു, വെയ്ന്‍ ഇന്ത മാല്‍ ആദ (എവിടെ നിന്റെ സാധനങ്ങള്‍). ഫി ഡോളര്‍ ഫി ഇലക്ട്രോണിക്. (ഡോളര്‍ ഉണ്ടോ ഇലക്ട്രോണിക് സാധനങ്ങള്‍ ഉണ്ടോ ).. പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെ. നമ്മുടെ ബാലേട്ടന്‍ ആണെങ്കില്‍, കുടുംബം നാട്ടില്‍ പോയത് കൊണ്ട് കയ്യില്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയം. ആകെ ഉള്ളത്, പഴയ ഒരു സോണി പാട്ട് പെട്ടിയും ഒരു ടീവിയും. പിന്നെ ഫ്രിഡ്ജ്‌ തുറന്നാല്‍ ഒരു കെട്ടു മുരിങ്ങയുടെ ഇലയും, പത്തു ഇരുപതു മുരിങ്ങക്കായും, ഒരു പാക്കറ്റ് തയിരും, അഞ്ചു കേട്ട് പപ്പടവും!!

 ശൂ ആദ?, അവര്‍ക്ക് തോന്നി ഇത് എന്ത് ഹിന്ദുസ്ഥാനി? അങ്ങനെ നോക്കിയ ഒരുവന്റെ കണ്ണ് ചുമരില്‍ ഉള്ള എസ്സിയില്‍ ഉടക്കി. അവന്‍ ചോദിച്ചു. ഇത് ഞങ്ങള്‍ എടുത്തു കൊള്ളട്ടെ അയാള്‍ ചോദിച്ചു. ഭാഗ്യം തന്റെ ഇഷ്ട ഭക്ഷ്യ വസ്തുക്കളായ മുരിങ്ങക്കായും തൈരും പപ്പടവും അവര്‍ ചോദിച്ചില്ലല്ലോ. സെയിന്‍ സെയിന്‍, ബാലേട്ടന്‍, പറഞ്ഞു. ഒരുവന്‍ ഉടനെ കയില്‍ ഉള്ള പാര എടുത്തു എസ്സി താഴെ ഇറക്കി. അടുത്ത മുറിയിലും എസ്സി അവര്‍ കടന്നു ചെന്ന് കൈക്കലാക്കി. അലമാര തുറന്നു കുറച്ചു സാരിയും വളകളും കണ്ടപ്പോള്‍ ചോദിച്ചു. വെയ്ന്‍ ഹോര്‍മ, വെയ്ന്‍ ബച്ചാ.... മാഫി ഇനി. (എവിടെ ഭാര്യ, എവിടെ കുട്ടികള്‍, ഇവിടെ ഇല്ലേ?) അപ്പോഴും ബാലേട്ടന്‍ പറഞ്ഞു സെയിന്‍ സെയിന്‍... കുറച്ചു കുപ്പിവളകള്‍ അവര്‍ കൈക്കലാകി. മാഫി സോനാ.... (ഗോള്‍ഡ്‌ ഇല്ലേ) അവര്‍ ചോദിച്ചു... അലമാരിയില്‍ ഒരു പകുതി കണ്ണ് വച്ച് കൊണ്ട് ബാലേട്ടന്‍ പറഞ്ഞു മാഫി... മാഫി...അപ്പോഴും അവര്‍ പറഞ്ഞു, സയിന്‍ സയിന്‍.... അവരില്‍ ഒരാള്‍ എസ്സി ഒറ്റയ്ക്ക് പൊക്കി. വേഗം ബാലേട്ടന്‍ ഓടി ചെന്നൂ സഹായിക്കാന്‍. അയാള്‍ ഒരു കയ്യില്‍ എസ്സി തങ്ങി കൊണ്ട് മറ്റേ കയ്യ് കൊണ്ട് ബാലേട്ടന്റെ മസ്സില്‍ ഒന്ന് പിടിച്ചു പറഞ്ഞു സെയിന്‍ സെയിന്‍... പിന്നെയും അതില്‍ ഒരാളുടെ കണ്ണുകള്‍ ഇങ്ങനെ പരത്തി നടക്കുകയായിരുന്നു...

ബാലേട്ടന് ആണെങ്കില്‍ മുട്ട് വിറച്ചിട്ടു ഇരിക്കാനും വയ്യ നില്‍ക്കാനും വയ്യ എന്ന അവസ്ഥ. അപ്പോള്‍, അതില്‍ ഒരാള്‍ അലമാരിയില്‍ ഇരിക്കുന്ന വീഡിയോ കാസ്സെട്ടുകള്‍ ചൂണ്ടി കാണിച്ചു ചോദിച്ചു..അമിതാബ്..ഹേമ ....ബാലേട്ടന് ഒന്ന് പകച്ചു നോക്കി... അപ്പോള്‍ അവര്‍ പറഞ്ഞു... ഷോലേ.. ഷോലേ... കാര്യം പിടി കിട്ടി അവര്‍ക്ക് അമിതാബ് ബച്ചന്റെ വീഡിയോ വേണം... ഇനി അതിനു എന്ത് ചെയ്യും.... എന്റെ ഭഗവതി.. ആദ്യം ഒന്ന് പകച്ചു നിന്ന്..

പിന്നെ ബാലേട്ടന്‍ അല്ലെ...ആള്‍..ലാലെട്ടനെക്കളും പുലി...കാസെറ്റുകള്‍ നോക്കി, ഹിന്ദി ഒന്നും കാണാന്‍ ഇല്ല... നോക്കുമ്പോള്‍ മലയാളത്തില്‍ ടൈറ്റില്‍ എഴുതിയ ഒരു കാസെറ്റ് കണ്ടു... പകുതി വായിച്ചു.. വിവാഹിതരാവുന്നു... കുണ്ടുവാര ബാലഗോപാല്‍ ചുള്ളിപരംബില്‍ ലത. ഏതോ ഒരു ഹിന്ദി കാസറ്റിന്റെ കാലി കവര്‍ അവിടെ കിടക്കുന്നു. ഭാഗ്യത്തിന് അതില്‍ അമിതാബ് ബച്ചന്റെ ഫോട്ടോയും. വച്ച് കയറ്റി ആ കവറിനുള്ളില്‍ ആ വിവാഹ കാസറ്റ്. അത് കയ്യില്‍ കിട്ടിയ ഇറാഖികള്‍ക്ക് നിധി കിട്ടിയ സന്തോഷം ആയിരുന്നു. ശുക്രന്‍ ശുക്രന്‍... രിജ്ജ ബാധേയിന്‍ (നന്ദി, ഞങ്ങള്‍ പിന്നീട് തിരിച്ചു വരാം... ) എന്ന് അവരില്‍ ഒരാള്‍ പറഞ്ഞു....

 അപ്പോള്‍ മറ്റേ ആള്‍ ഒരു ബാഗ്‌ തുറന്നു ഒരു വലിയ കേട്ട് നോട്ടു ബാലേട്ടന്റെ കയ്യില്‍ കൊടുത്തു. രക്ഷപ്പെട്ടുവല്ലോ ഭഗവതി എന്ന് വിചാരിച്ചു. എന്റെ ഭാര്യയുടെയും കുട്ടികളുടെയും കാര്യം ഇനി കുശാല്‍ ആയി. പോയാല്‍ എന്താ രണ്ടു എസ്സിയും പത്തു മുരിങ്ങക്കായും ഒരു പാക്കറ്റ് തയിരും, കുറച്ചു കുപ്പിവളയും കിട്ടിയതോ ഒരു വലിയ കേട്ട് നോട്ട്. ബാലേട്ടന്‍ ഒരു വലിയ കോട്ട കെട്ടി അവര്‍ പോകുന്നതും നോക്കി വാതില്‍ അടച്ചു... അപ്പോഴേക്കും പുറത്തു വെടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു

(ബാലേട്ടന് കിട്ടിയ ആ നിധി എന്ത് ചെയ്തു, ബാലേട്ടന്‍ പിന്നെ എന്ത് ചെയ്തു.... ബാലാ ഇന്ത സയിന്‍... എന്നത് പിന്നെ എങ്ങനെ ഒരു പ്രശസ്തമായ ബ്രാന്റ് ആയി... ) ശേഷം അടുത്ത ലക്കത്തില്‍
 ഊരകം ദേശത്തു നിന്ന് പ്രവാസ ലോകത്തേക്ക് പ്രയാണം ആരംഭിച്ച കുണ്ടുവാര ബാലഗോപാല മേനോന്‍, പൊതുവെ സൌമ്യനും സരസ്സനും എന്നാല്‍ അതേ സമയം കാര്യങ്ങള്‍ സരളമായും നര്‍മ്മ ബോധത്തോട് കൂടിയും അവതരിപ്പിക്കാന്‍ വിദഗ്തനുമാണ്. അദ്ധേഹത്തിന്റെ ജീവിതത്തില്‍ ദൈന്യം ദിനം നടക്കുന്ന ചില ചില്ലറ നര്‍മ നിമിഷങ്ങളും നുറുങ്ങുകളും ആണ് ഞാന്‍ ഇവിടെ ബാലേട്ടന്‍ കഥകള്‍ എന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത്‌. കഥയില്‍ കടന്നു വരുന്ന കഥാപാത്രങ്ങളെയോ കഥാ സൃഷ്ടികള്‍, നിമിഷിങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവയോ യാതൊരു കാരണവശാലും ഒരു തരത്തിലും വ്യക്തിഹത്യ ഉദ്ദേശിച്ചു ഉള്ളതല്ല.

About the News

Posted on Saturday, May 12, 2012. Labelled under , , , . Feel free to leave a response

2 comments for "കുണ്ടൂ - വെയിന്‍ ആദ മാല്‍ - സെയിന്‍ സെയിന്‍ (ബാലേട്ടന്‍ കഥകള്‍ )"

  1. വളരെ നന്നായിരിക്കുന്നു. സസ്പെന്‍സില്‍ നിര്‍ത്തിയതു മൂലം അടുത്ത ലക്കം എന്ത് എന്ന ചിന്തയില്‍ കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.

  2. അങ്ങിനെ നമുക്ക് ഊരകതും ഒരു നിധി ബാലന്‍ ! ! ! നല്ല രസമുണ്ട് വായിക്കാന്‍.......അടുത്ത ലക്കം ആകാന്‍ അക്ഷമയോടെ കാത്തിരിക്കുന്നൂ....ആശംസകള്‍ ബാലേട്ടാ...

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive