എഴുത്തച്ഛന്‍ സമാജം കരകൗശല ക്യാമ്പ് നടത്തി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 12, 2012

എഴുത്തച്ഛന്‍ സമാജം കരകൗശല ക്യാമ്പ് നടത്തി


ചേര്‍പ്പ്:അഖിലകേരള എഴുത്തച്ഛന്‍ സമാജം പെരുമ്പിള്ളിശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ കരകൗശലവസ്തു നിര്‍മ്മാണത്തില്‍ സൗജന്യ ക്യാമ്പ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ബാലന്‍ അധ്യക്ഷനായി. വി.എ. ഹരിദാസ്, പി. സുരേഷ്‌കുമാര്‍, കെ. രാധാകൃഷ്ണന്‍, മേപ്പുള്ളി ശ്രീധരന്‍, കെ.കെ. ശങ്കരന്‍, എ.കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു.

ആഭരണനിര്‍മ്മാണം, തുണിയിലും കമ്പിളിനൂലിലും ടേബിള്‍ മാറ്റ്, ഉടുപ്പുകള്‍, പൂക്കള്‍, കൗതുക വസ്തുക്കള്‍ എന്നിവയില്‍ പരിശീലനം നല്‍കി. കുട്ടികളും അമ്മമാരും പരിശീലന ക്യാമ്പില്‍ പങ്കെടുത്തു. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പി.ജി. രത്‌നം ആയിരുന്നു പരിശീലക.
News Source, credit and thanks : Mathrubhumi Online. 

About the News

Posted on Saturday, May 12, 2012. Labelled under , , , . Feel free to leave a response

0 comments for "എഴുത്തച്ഛന്‍ സമാജം കരകൗശല ക്യാമ്പ് നടത്തി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive